[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ലാലേട്ടനൊപ്പം അഭിനയിക്കാൻ പറ്റുമോ? സണ്ണി ലിയോണിയുടെ ചോദ്യം കേട്ട് ഞെട്ടി സംവിധായകനും നിർമ്മാതാവും..!


പ്രശസ്ത ബോളിവുഡ് നടി സണ്ണി ലിയോണിക്ക് കേരളത്തിലും ആരാധകർ ഏറെയാണ്. ഈ നടി കേരളത്തിൽ വരുമ്പോഴെല്ലാം ത്രസിപ്പിക്കുന്ന സ്വീകരണമാണ് മലയാളി യുവാക്കൾ നൽകുന്നത്. അതുപോലെ കേരളത്തെ പ്രളയം ഗ്രസിച്ച സമയത്തു സണ്ണി ലിയോണി നൽകിയ സഹായങ്ങളും ഈ നടിയുടെ ജനപ്രീതി ഇവിടെ വർധിപ്പിച്ചു. ഈ അടുത്ത ദിവസം  ഒരു സംവിധായകനും നിർമ്മാതാവും കൂടി സണ്ണിയെ പോയി കാണുകയും തങ്ങളുടെ പുതിയ മലയാള സിനിമയുടെ ഭാഗമാവുമോ എന്ന് ചോദിക്കുകയും ചെയ്തു. എന്നാൽ സണ്ണി ലിയോണി അവരോടു തിരിച്ചു ചോദിച്ചത് മോഹൻലാലിനൊപ്പം അഭിനയിക്കാൻ സാധിക്കുമോ എന്നാണ്. സണ്ണി ലിയോണിയുടെ ചോദ്യം കേട്ട് സംവിധായകനും നിർമ്മാതാവും ഞെട്ടി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

കേരളത്തിന് അകത്തും പുറത്തും ഏറ്റവും കൂടുതൽ ആരാധകർ ഉള്ളതും ഏറ്റവും കൂടുതൽ പോപ്പുലർ ആയതുമായ മലയാളം നടൻ ആണ് മോഹൻലാൽ. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാവ് എന്നറിയപ്പെടുന്ന മോഹൻലാലിനൊപ്പം അഭിനയിക്കാനുള്ള ആഗ്രഹമാണ്‌ ഇപ്പോൾ സണ്ണി ലിയോണി പ്രകടിപ്പിച്ചിരിക്കുന്നത് എന്നത് ആരാധകർക്കും ആവേശം നൽകുന്ന വാർത്തയാണ്. വൈശാഖ് ഒരുക്കുന്ന മധുര രാജ എന്ന മമ്മൂട്ടി ചിത്രത്തിൽ ഐറ്റം ഡാൻസ് ചെയ്യാൻ സണ്ണി എത്തും എന്ന് വാർത്തകൾ വന്നിരുന്നു എങ്കിലും അത് ഇത് വരെ സ്ഥിതീകരിച്ചിട്ടില്ല. അതുപോലെ സന്തോഷ് നായർ സംവിധാനം ചെയ്യുന്ന ഒരു മലയാള ചിത്രത്തിൽ താൻ ഭാഗം ആവും എന്ന് കുറച്ചു നാൾ മുന്നേ സണ്ണി ലിയോണി തന്നെ പ്രഖ്യാപിച്ചിരുന്നു. ബാക് വാട്ടേഴ്സ് സ്റ്റുഡിയോയുടെ ബാനറിൽ ജയലാൽ മേനോൻ ആണ് ഈ  ചിത്രം നിർമ്മിക്കുന്നത്

webdesk

Recent Posts

നിയമസഭയിൽ ചോദ്യോത്തരവേളയിൽ അനൂപ് മേനോൻ ചിത്രം ‘ചിരം ‘ ത്തെ പരാമർശിച്ച് എംഎൽഎ.

അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…

2 days ago

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

3 days ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

This website uses cookies.