[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

‘കമ്മാരാ സംഭവം’ മോഡലിൽ തിരഞ്ഞെടുപ്പിന് മുൻപ് ജീവചരിത്രങ്ങളുടെ കൂട്ട റിലീസ്; കിടിലൻ ട്രോളുമായി മുരളി ഗോപി


അടുത്ത വർഷം ഏപ്രിൽ-മേയ് മാസത്തിൽ ഇന്ത്യയിൽ ലോക സഭാ തിരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. എന്നാൽ അതിനു മുമ്പേ തന്നെ ഇന്ത്യയിലെ പല പല ഭാഷകളിൽ ആയി നാലോളം രാഷ്ട്രീയക്കാരുടെ ജീവിത കഥകളാണ് സിനിമകൾ ആയി എത്തുന്നത്. ഹിന്ദിയിൽ രണ്ടെണ്ണവും തെലുങ്കിൽ രണ്ടെണ്ണവും ആണ് റീലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ ഇലക്ഷന് മുൻപ് രാഷ്ട്രീയക്കാരുടെ ജീവ ചരിത്രങ്ങൾ റിലീസ് ചെയ്യുന്ന ഈ ഇന്ത്യൻ പ്രതിഭാസത്തെ കിടിലനായി ട്രോളിക്കൊണ്ട് രംഗത്തു വന്നിരിക്കുകയാണ് പ്രശസ്ത നടനും രചയിതാവും ആയ മുരളി ഗോപി. തന്റെ കമ്മാരസംഭവം എന്ന സിനിമയെ പേരെടുത്തു പറഞ്ഞു കൊണ്ടാണ് മുരളി ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

മുരളി ഗോപിയുടെ രചനയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ദിലീപ് ചിത്രമാണ് കമ്മാരസംഭവം. ചരിത്രം എങ്ങനെ വളച്ചൊടിക്കുന്നു എന്നും ആ വളച്ചൊടിച്ച ചരിത്രം വെച്ച് എങ്ങനെ ജനങ്ങളെ പറ്റിക്കുന്നു എന്നുമാണ് ആ ചിത്രം പറഞ്ഞത്. തീയേറ്ററുകളിൽ വിജയം നേടിയില്ല എങ്കിലും ടിവിയിൽ വന്നതിനു ശേഷം ഗംഭീര പ്രേക്ഷകഭിപ്രായം നേടിയ ചിത്രമാണ് ഇത്. ഇപ്പോൾ ആ ചിത്രത്തിൽ മുരളി ഗോപി പറഞ്ഞ ഓരോ കാര്യങ്ങളും സത്യമായി വരികയാണ് എന്നതും തന്റെ പോസ്റ്റിലൂടെ അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. ശിവ സേന നേതാവായ ബാൽ താക്കറെയുടെ ജീവ ചരിത്രം പറയുന്ന താക്കറെ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ ജീവിത കഥ പറയുന്ന ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ, ആന്ധ്ര കോൺഗ്രസ് പാർട്ടിയുടെ അന്തരിച്ചു പോയ നേതാവായ വൈ എസ് രാജശേഖര റെഡ്‌ഡിയുടെ ജീവിത കഥ പറയുന്ന യാത്ര, അന്തരിച്ച എൻ ടി ആറിന്റെ കഥ പറയുന്ന ചിത്രം എന്നിവയാണ് അടുത്ത വർഷം ആദ്യ മാസങ്ങളിൽ ആയി റിലീസ് ചെയ്യാൻ പോകുന്നത്. നവാസുദീൻ സിദ്ദിഖി, അനുപം ഖേർ, മമ്മൂട്ടി, ബാലകൃഷ്ണ എന്നിവരാണ് യഥാക്രമം ഈ ചിത്രങ്ങളിൽ നായക വേഷങ്ങൾ ചെയ്യുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.