[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

നിലാവ് കൂട്ടം ജീവിത നൈപുണ്യ ക്യാമ്പിലെ കുട്ടികൾക്ക് എന്റെ ഉമ്മാന്റെ പേര് കാണാൻ അവസരമൊരുക്കി ടോവിനോ തോമസ്..!

ടോവിനോ തോമസ് എന്ന യുവ താരം കേരളത്തിലെ യുവ പ്രേക്ഷകർക്കിടയിൽ ഒരു സൂപ്പർ മാൻ ആയതു കേരളത്തെ പ്രളയം ഗ്രസിച്ചപ്പോൾ ടോവിനോ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ കണ്ടിട്ടായിരുന്നു. ടോവിനോ തോമസ് എന്ന പച്ച മനുഷ്യനെ അന്നാണ് മലയാളികൾ മനസ്സിലാക്കിയത് എന്നും പറയാം. ഇപ്പോഴിതാ ഒരിക്കൽ കൂടി ടോവിനോയുടെ പേര് സോഷ്യൽ മീഡിയയിൽ നിറയുകയാണ്. ടോവിനോ തോമസ് നായകനായ പുതിയ ചിത്രമായ എന്റെ ഉമ്മാന്റെ പേര് മികച്ച പ്രേക്ഷക പ്രതികരണവും ഗംഭീര നിരൂപക പ്രശംസയും നേടി ബോക്സ് ഓഫീസിൽ വിജയം നേടുകയാണ്. ടോവിനോ തോമസ്, ഉർവശി എന്നിവരുടെ ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ഇപ്പോൾ തന്റെ ഈ ചിത്രം കാണാൻ നിലാവ് കൂട്ടം ജീവിത നൈപുണ്യ ക്യാമ്പിലെ കുട്ടികൾക്ക് അവസരമൊരുക്കി കൊടുത്താണ് ടോവിനോ ശ്രദ്ധ നേടുന്നത്.

കോഴിക്കോട് ജില്ലാ പഞ്ചായത്തു സ്നേഹ സ്പർശവും തണൽ വടകരയും സംയുക്തമായി നടത്തുന്ന നിലാവ് കൂട്ടം-3 ജീവിത നൈപുണ്യ ക്യാമ്പിലെ കൂട്ടുകാർക്കാണ് ഈ ചിത്രം കാണണം എന്ന ആഗ്രഹം ടോവിനോയെ അറിയിച്ചത്. ആവശ്യം അറിഞ്ഞ ഉടൻ തന്നെ അവർക്കു ഈ ചിത്രം കാണാൻ ഉള്ള സൗകര്യം  ഒരുക്കി കൊടുക്കുകയായിരുന്നു ടോവിനോ തോമസ്. തങ്ങളുടെ ഈ ആവശ്യം ഉടൻ തന്നെ നടത്തി തന്നെ ടോവിനോ തോമസിന് അവർ നന്ദിയും പറഞ്ഞു കഴിഞ്ഞു. നവാഗതനായ ജോസ് സെബാസ്റ്റിയൻ സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് സംവിധായകനും ശരത് ആർ നാഥും ചേർന്നാണ്. ആന്റോ ജോസെഫ് ഫിലിം കമ്പനി, അൽ ടാരി ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫും  സി ആർ സലീമും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.