ബി ഉണ്ണികൃഷ്ണൻ സംവിധാനത്തിൽ ദിലീപ് നായകനാകുന്ന ചിത്രം കോടതി സമക്ഷം ബാലൻ വക്കീൽ ടീസർ പുറത്തിറങ്ങി.ദിലീപ് വിക്കുള്ള വക്കീൽ കഥാപാത്രമായി അഭിനയിക്കുന്ന ചിത്രം തികച്ചും ഫാമിലി എന്റെർറ്റൈനെർ ആയിരിക്കും. ചിത്രത്തിന്റെ ആദ്യ ടീസർ ദിലിപ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തിറക്കിയത്.
പാസഞ്ചർ എന്ന സിനിമയ്ക്ക് ശേഷം ദിലീപ് വക്കീൽ വേഷത്തിലെത്തുന്ന സിനിമയാണിത്.ബി ഉണ്ണികൃഷ്ണനും ദിലീപും ഒന്നിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. പ്രമുഖ ബോളിവുഡ് കമ്പനിയായ വയാകോം 18 മോഷൻ പിക്ചർസിന്റെ മലയാളത്തിലെ ആദ്യ ചിത്രം കൂടിയാണിത്.
മംമ്താ മോഹൻദാസ്, പ്രിയ ആനന്ദ്, പ്രയാഗമാർട്ടിൻ എന്നിവരാണ് ചിത്രത്തിലെ നായികമാർ. മൈ ബോസ് ,ടൂ കണ്ട്രീസ് തുടങ്ങിയ സൂപ്പർ ഹിറ്റ് ദിലീപ് ചിത്രത്തിലെ നായികയായിരുന്നു മംമ്ത മോഹൻദാസ്.എസ്രാ എന്ന സിനിമയിലൂടെ മലയാളത്തിൽ എത്തിയ പ്രിയ ആനന്ദ് കായംകുളം കൊച്ചുണ്ണിക്ക് ശേഷം അഭിനയിക്കുന്ന മലയാള ചിത്രം കൂടിയാണിത്.അജു വർഗീസ്, സൈജു കുറുപ്പ്, ബിന്ദു പണിക്കർ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.
ചെറിയൊരു ഇടവേളയ്ക്കു ശേഷം മലയാള സിനിമയിൽ വീണ്ടും കാലുറപ്പിക്കാൻ ശ്രമിക്കുകയാണ് ജനപ്രിയ നായകൻ.2019 ദിലീപിന് അത്തരമൊരു വർഷമാണ്. കയ്യിൽ ഇരിക്കുന്ന ചിത്രങ്ങൾ അത്രയും അഡാർ ഐറ്റങ്ങൾ തന്നെ. കോടതി സമക്ഷം ബാലൻ വക്കീൽ, പ്രൊഫസർ ഡിങ്കൻ,പറക്കും പപ്പൻ തുടങ്ങിയ ചിത്രങ്ങൾ തിയറ്ററിൽ എത്തുമ്പോൾ 2019 വർഷം ദിലീപിന്റെ കൂടെ ആവും.
അനൂപ് മേനോനും ഐശ്വര്യ മിഥുൻ കോറോത്തും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം 'ചിരം ' കണ്ട എംഎൽഎ ഫാത്തിമ തഹ്ളിയ…
ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
This website uses cookies.