[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ഇനി മമ്മൂട്ടിക്കൊപ്പമില്ല; ധ്രുവൻ മാമാങ്കത്തിൽ നിന്ന് പുറത്ത്..

ക്യൂൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റ ചിത്രത്തിലൂടെ ഗംഭീര പ്രകടനം കാഴ്ചവെച്ച ധ്രുവൻ വളരെ പെട്ടെന്ന്  പ്രേക്ഷക ശ്രദ്ധ നേടിയ യുവതാരമാണ്. മെഗാസ്റ്റാർ നായകനായെത്തുന്ന സജീവ് പിള്ളയുടെ മാമാങ്കത്തിൽ ധ്രുവൻ ഒരു കഥാപത്രത്തെ അവതരിപ്പിക്കുന്നുവെന്നത് വളരെ വാർത്തയായിരുന്നു. ചിത്രത്തിന് വേണ്ടി കഠിനമായ് മെക്കൊവർ ചെയ്ത് പുറത്തിറങ്ങിയ ധ്രുവന്റെ കിടിലം  സ്റ്റില്ലുകൾക്കും സോഷ്യൽ മീഡിയ ഗംഭീര സ്വീകരണമാണ് ലഭിച്ചത്.

എന്നാൽ ഇപ്പോൾ പുറത്തിറങ്ങിയ റിപ്പോർട്ട് പ്രകാരം ധ്രുവൻ മാമാങ്കത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടതായാണ് അറിയാൻ കഴിയുന്നത്.ചിത്രത്തിൽ നിന്ന് ഒഴിവാക്കിയതിന് തനിക്ക് കാരണം അറിയില്ലെന്നും .മമ്മുക്കയുടെ കൂടെ അഭിനയിക്കാൻ കഴിയാത്തതിൽ വലിയ സങ്കടമുണ്ടന്നും താരം ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. എന്നാൽ ധ്രുവനെ ഒഴിവാക്കിയതിനെപ്പറ്റി തനിക്കറിയില്ലെന്നാണ് സംവിധായകൻ സജീവ് പിള്ളയുടെ പ്രതികരണം.

മമ്മൂട്ടിയുടെ ഏറെ നാൾ മുൻപ് പ്രഖ്യാപിച്ച ചിത്രമാണ് മാമാങ്കം. ചരിത്ര പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.മമ്മൂക്കയുടൊപ്പം നീരജ് മാധവ്, പ്രചി തെഫ്ലാൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി ചരിത്ര പ്രാധാന്യമുള്ള കഥാപാത്രമാവുന്ന ചിത്രം കൂടിയാവും മാമാങ്കം. ചിത്രത്തിന്റെ റിലിസിനായ് വളരെ ആകാംഷകളോടെ കാത്തിരിക്കുകയാണ് സിനിമാ ലോകം.

മാമാങ്ക പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തികരിച്ചു. വലിയ മുതൽ മുടക്കിൽ വേണുകുന്നപ്പള്ളി നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ പൂർത്തിയാക്കാൻ സജീവ് പിള്ളയ്ക്ക് വർഷങ്ങളുടെ ഗവേഷണം ആവശ്യമായി വന്നിരുന്നു.  അന്യഭാഷാചിത്രങ്ങൾ ഉൾപ്പെടെ ഒരുപിടി മമ്മൂട്ടി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുമ്പോൾ മാമാങ്കവും ഉടനെ എത്തുമെന്ന് പ്രതീക്ഷിക്കാം.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.