അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ഗോൾഡ് എന്ന ചിത്രം ഇന്ന് പ്രേക്ഷകരുടെ മുന്നിലെത്തിക്കഴിഞ്ഞു. രാവിലെ പത്ത് മണി തൊട്ട് കേരളത്തിലെ സ്‌ക്രീനുകളിൽ ഈ ചിത്രത്തിന്റെ പ്രദർശനം ആരംഭിച്ചു. പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ഈ ചിത്രം അൽഫോൻസ് പുത്രൻ ചിത്രമെന്ന പേരിൽ തന്നെ സോഷ്യൽ മീഡിയയിൽ വലിയ ഓളമാണ് ഉണ്ടാക്കിയത്. ആ ഹൈപ്പ് കൂട്ടുന്ന ഒരു ഗാനവും ഇന്നലെ രാത്രി ഇതിന്റെ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. ഒരു പ്രോമോ ഗാനമാണ് അവർ റിലീസ് ചെയ്തത്. തന്നെ തന്നെ എന്ന വരികളോടെ തുടങ്ങുന്ന ഈ അടിച്ചു പൊളി ഗാനം റിലീസ് ചെയ്ത നിമിഷം മുതൽ സോഷ്യൽ മീഡിയയിൽ ട്രെൻഡാണ്. നേരം, പ്രേമം എന്നീ ചിത്രങ്ങളിൽ അൽഫോൻസ് പുത്രൻ അവതരിപ്പിച്ചു വിജയിപ്പിച്ച അതേ സ്റ്റൈലിൽ തന്നെയാണ് ഈ ഗാനവും പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്.
പൃഥ്വിരാജ് സുകുമാരൻ, ദീപ്തി സതി എന്നിവർ നൃത്തം വെക്കുന്ന ഈ ഗാനത്തിൽ ഇതിലെ ഡാൻസ് മാസ്റ്റേഴ്സിനെയും നമ്മുക്ക് കാണാം. വിക്രം ഫെയിം വാസന്തിയും ഈ ഗാനത്തിൽ ചുവടു വെക്കുന്നുണ്ട്. ചിത്രത്തിന്റെ മേക്കിങ് കൂടെ ഈ ഗാനത്തിൽ ചെറുതായി നമ്മുക്ക് കാണാൻ സാധിക്കും, ശബരീഷ് വർമ്മ വരികൾ രചിച്ച ഈ ഗാനത്തിന് ഈണം പകർന്നത് രാജേഷ് മുരുകേശനാണ്. വിജയ് യേശുദാസും, രാജേഷ് മുരുകേശനും ചേർന്ന് ആലപിച്ച ഈ ഗാനം യുവാക്കൾക്കിടയിൽ ട്രെൻഡായി മാറുമെന്നുള്ള സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. റിലീസ് ചെയ്ത് 12 മണിക്കൂർ കഴിയുമ്പോൾ തന്നെ ഏകദേശം എട്ട് ലക്ഷത്തോളം കാഴ്ചക്കാരെയാണ് ഈ ഗാനത്തിന് യൂട്യൂബിൽ നിന്നും ലഭിച്ചിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ- നയൻതാര എന്നിവരാണ് ഗോൾഡിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.