[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

5 തെന്നിന്ത്യൻ ചിത്രങ്ങൾ 400 കോടി നേടിയ വർഷം; 2022 ലെ നേട്ടങ്ങളിൽ മലയാള സിനിമയില്ല

2022 എന്ന വർഷത്തിലെ അവസാന മാസം ഇന്ന് തുടങ്ങുകയാണ്. ഇന്ത്യൻ സിനിമയെ സംബന്ധിച്ച് ഒട്ടേറെ വമ്പൻ റിലീസുകളും വമ്പൻ വിജയങ്ങളും കണ്ട വർഷമാണ് ഇത്. അതിൽ ഏറിയ പങ്കും നമ്മൾ കണ്ടത് തെന്നിന്ത്യൻ സിനിമയിൽ നിന്നാണ്. ബോളിവുഡ് അതിന്റെ ഏറ്റവും മോശം വർഷങ്ങളിൽ ഒന്നാണ് കണ്ടത്. ഭൂൽ ഭുലയ്യ 2, ദൃശ്യം 2, ബ്രഹ്മാസ്ത്ര, കശ്മീർ ഫയൽസ്, ഗാംഗുഭായ്‌ കത്തിയവാദി, ജുഗ് ജുഗ് ജിയോ, ഭേഡിയ, ഉഞ്ചായി തുടങ്ങിയ ചിത്രങ്ങൾ മാത്രമാണ് മികച്ച വിജയം നേടിയത്. അതേ സമയം തെന്നിന്ത്യൻ ചിത്രങ്ങൾ ബോക്സ് ഓഫീസിൽ ചരിത്രം കുറിക്കുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. 5 തെന്നിന്ത്യൻ ചിത്രങ്ങളാണ് ഈ വർഷം 400 കോടി ക്ലബിൽ അംഗമായി മാറിയത്. എന്നാൽ അതെല്ലാം തമിഴ്, തെലുങ്ക്. കന്നഡ ഇന്ടസ്ട്രികളിൽ നിന്നാണ്. മലയാളത്തിൽ നിന്ന് ഈ വർഷം 100 കോടി പോലും പിന്നിട്ട ചിത്രങ്ങൾ ഉണ്ടായില്ല എന്നതും ശ്രദ്ധേയമായി.

രാജമൗലി ഒരുക്കിയ തെലുങ്ക് ചിത്രം ആർ ആർ ആർ ആയിരം കോടി ക്ലബിൽ അംഗമായപ്പോൾ, കന്നഡയിൽ പ്രശാന്ത് നീൽ ഒരുക്കിയ യാഷ് ചിത്രമായ കെ ജി എഫ് 2 ഉം അതേ നേട്ടം തന്നെ ആവർത്തിച്ചു. തമിഴ് സിനിമയുടെ മാനം കാത്തത് ലോകേഷ് കനകരാജ്- കമൽ ഹാസൻ ചിത്രമായ വിക്രമും, മണി രത്‌നം ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗവുമാണ്. വിക്രം 400 കോടിക്ക് മുകളിൽ ആഗോള കളക്ഷൻ നേടിയപ്പോൾ പൊന്നിയിൻ സെൽവൻ നേടിയത് അഞ്ഞൂറ് കോടിക്ക് മുകളിലാണ്. കന്നഡ ചിത്രമായ, റിഷബ് ഷെട്ടിയുടെ കാന്താരയും ഇതിനോടകം 400 കോടി ക്ലബിൽ ഇടം പിടിച്ചെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മലയാളത്തിൽ 50 കോടിക്ക് മുകളിൽ കളക്ഷൻ നേടിയ മൂന്ന് മലയാള ചിത്രങ്ങളാണ് ഉള്ളത്. മമ്മൂട്ടി നായകനായ ഭീഷ്മ പർവ്വം, പ്രണവ് മോഹൻലാൽ നായകനായ ഹൃദയം, പൃഥ്വിരാജ് സുകുമാരൻ നായകനായ ജനഗണമന എന്നിവയാണ് ആ ചിത്രങ്ങൾ. എന്നാൽ കേരളത്തിൽ നിന്ന് ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത് കന്നഡ ചിത്രമായ കെ ജി എഫ് 2 ആണെന്നതാണ് കൗതുകം. 60 കോടിക്ക് മുകളിലാണ് ഈ ചിത്രത്തിന്റെ കേരളാ ഗ്രോസ്. മലയാളമൊഴിച്ച് മൂന്ന് തെന്നിന്ത്യൻ ഇന്ഡസ്ട്രികളിലും പുതിയ ഇൻഡസ്ട്രി ഹിറ്റുകൾ ഉണ്ടായി എന്നതും ശ്രദ്ധേയമായി.

webdesk

Recent Posts

ടർബോ മോഡ് ഓൺ; നിമിഷനേരം കൊണ്ട് 1 കോടി രൂപയുടെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു; ടർബോ ജോസ് വരുന്നു

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ബുക്കിങ്ങ് ആരംഭിച്ചു. ലോകമെമ്പാടും ചിത്രത്തിന്റെ ബുക്കിങ്ങ് അതിവേഗത്തിലാണ് നടക്കുന്നത്. നിമിഷനേരം…

17 hours ago

മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരായ നീക്കത്തിൽ പരാതിക്കാരന് തിരിച്ചടി. നടപടിക്ക് കോടതി സ്റ്റേ

"മഞ്ഞുമ്മൽ ബോയ്സ്" നിർമ്മാതാക്കൾക്കെതിരായ ക്രിമിനൽ നടപടികൾക്ക് കോടതിയുടെ സ്‌റ്റേ. സൗബിൻ്റെ പിതാവ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിലെ…

17 hours ago

‘ടർബോ ജോസ്’; മെഗാസ്റ്റാറിന്റെ മെഗാമാസ്സ് അവതാരം; ട്രെയിലർ റിലീസായി

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ട്രെയിലർ റിലീസായി. ദുബായിലെ സിലിക്കോൺ സെൻട്രൽ മാളിൽ വെച്ചാണ് ട്രെയിലർ…

6 days ago

‘പെരുമാനി’ക്ക് എങ്ങും മികച്ച പ്രതികരണം; തിയേറ്ററുകളിൽ തിരക്കേറുന്നു !!!

പെരുമാനീലെ കവലയിൽ സ്ഥാപിച്ച നോട്ടീസ് ബോർഡിൽ അപ്രതീക്ഷിതമായ് ഒരു നോട്ടീസ് പ്രത്യക്ഷപ്പെടുന്നു. കലഹങ്ങൾ ഇല്ലാത്ത പെരുമാനി ​ഗ്രാമത്തിൽ പ്രത്യക്ഷപ്പെട്ട ആ…

6 days ago

ചിരിയുടെ പുത്തൻ പെരുമയുമായി പെരുമാനി; റിവ്യൂ വായിക്കാം

വ്യത്യസ്ത ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ സംവിധായകൻ മജു ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ പെരുമാനി ഇപ്പോൾ…

1 week ago

പുതിയ റിലീസുകൾക്കിടയിലും തലയെടുപ്പോടെ ജനപ്രിയന്റെ പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമായ പവി കെയർ ടേക്കർ തീയേറ്ററുകളിൽ വിജയകരമായി പ്രദശനം തുടരുന്നു. റിലീസായി രണ്ടാഴ്ച പിന്നിടുമ്പോഴും…

1 week ago

This website uses cookies.