ദളപതി വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ വാരിസ് ഈ വരുന്ന പൊങ്കലിന് പ്രേക്ഷകരുടെ മുന്നിലെത്തുകയാണ്. ഇതിലെ ഗാനങ്ങൾ ഇപ്പോഴേ സൂപ്പർ ഹിറ്റായിക്കഴിഞ്ഞു. വംശി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് രശ്‌മിക മന്ദാനയാണ്. സ്റ്റൈലിഷ് ലുക്കിൽ വിജയ് എത്തുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്, സെക്കന്റ് ലുക്ക് പോസ്റ്ററുകൾ, ഏതാനും ലൊക്കേഷൻ സെൽഫികൾ എന്നിവയും വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, ആരാധകർ ഏറെ ആവേശത്തോടെ കാത്തിരുന്ന വാരിസ് ട്രൈലെർ റിലീസ് ചെയ്തിരിക്കുകയാണ്. ആക്ഷനും, ഇമോഷനും പ്രണയവും എല്ലാം നിറഞ്ഞ ഒരു കമ്പ്ലീറ്റ് മാസ്സ് എന്റർടൈനറാണ് വാരിസ് എന്ന സൂചനയാണ് ഈ ട്രൈലെർ നമ്മുക്ക് തരുന്നത്. ദളപതി വിജയ്‌യുടെ പഞ്ച് ഡയലോഗും ഈ ട്രെയ്ലറിന്റെ ഹൈലൈറ്റായി മാറിയിട്ടുണ്ട്.
ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേർന്ന് നിർമ്മിക്കുന്ന വാരിസിൽ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്‍ണ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. തെലുങ്കിലും റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് കാർത്തിക് പളനിയും എഡിറ്റ് ചെയ്തിരിക്കുന്നത് പ്രവീൺ കെ എല്ലുമാണ്. സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ആണ് ഈ ചിത്രം തമിഴ്‌നാട്ടിൽ വിതരണം ചെയ്യുന്നത്. വിജയ്‌യുടെ അറുപത്തിയാറാം ചിത്രമായാണ് വാരിസ് എത്തുന്നത്. എസ് തമൻ സംഗീതമൊരുക്കിയ ഈ ചിത്രത്തിൽ വിജയ് ഒരു ഗാനവുമാലപിച്ചിട്ടുണ്ട്. തമന്റെ പശ്‌ചാത്തല സംഗീതവും ഇതിന്റെ ഹൈലൈറ്റാവുമെന്ന് ഇന്ന് വന്ന ട്രൈലെർ സൂചന നൽകുന്നു.
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
മലയാള സിനിമയിലെ പ്രമുഖ യുവതാരങ്ങളായ അഷ്കർ സൗദാനും ഷഹീർ സിദ്ദിഖും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ബെസ്റ്റി' ജനുവരി 24ന് തിയറ്ററുകളിലെത്തും.…
ആസിഫ് അലി, അനശ്വര രാജൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന് ടി ചാക്കോ സംവിധാനം ചെയ്തു വേണു കുന്നപ്പിള്ളി നിർമ്മിച്ച…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി ഡിറ്റക്റ്റീവ് ഉജ്ജ്വലൻ ഫസ്റ്റ് ലുക്ക് പുറത്ത്. കോമഡി ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി…
This website uses cookies.