[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മലൈക്കോട്ടെെ വാലിബന്‍ മലയാള സിനിമയിലെ തന്നെ ഒരു ടേണിംഗ് പോയിന്റാണ്; കൂടുതൽ വെളിപ്പെടുത്തി രചയിതാവ്

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനൊപ്പം ജീനിയസ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി കൈകോർക്കുന്നു എന്നത് കൊണ്ട് തന്നെ ഇന്ത്യ മുഴുവൻ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ് മലൈക്കോട്ടൈ വാലിബൻ. അടുത്തയാഴ്ച ഷൂട്ടിംഗ് ആരംഭിക്കാൻ പോകുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ആമേൻ പോലത്തെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം ചേർന്ന് നമ്മുക്ക് സമ്മാനിച്ച രചയിതാവ് പി എസ് റഫീഖ് ആണ്. ഇപ്പോഴിതാ, ദി ക്യൂ ഓൺലൈൻ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ഈ ചിത്രത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തുകയാണ് അദ്ദേഹം. മോഹന്‍ലാല്‍ ആരാധകരെയും മലയാളി പ്രേക്ഷകനെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്ന സിനിമയായിരിക്കും മലൈക്കോട്ടൈ വാലിബൻ എന്ന് അദ്ദേഹം പറയുന്നു. മലയാള സിനിമയിലെ തന്നെയും, അതുപോലെ ഈ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരുടെയും കരിയറിലെ തന്നെയും ഒരു ടേണിംഗ് പോയിന്റായിരിക്കും ഈ സിനിമ എന്നും അദ്ദേഹം എടുത്തു പറയുന്നുണ്ട്.

മോഹന്‍ലാലിനെപ്പോലെയുള്ള ഒരു വലിയ നടന്‍ ഇതിന്റെ ഭാഗമായതാണ് തങ്ങളുടെ ധൈര്യമെന്നും, അതുപോലെ തന്റെ മറ്റ് സിനിമകളേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കാനുള്ള ശ്രമമാണ് ഈ സിനിമയിലൂടെ ലിജോ നടത്താൻ പോകുന്നതെന്നും പി എസ് റഫീഖ് വെളിപ്പെടുത്തി. ലോക സിനിമയിലെ തന്നെ നടന്മാരില്‍ പ്രധാനിയാണ് മോഹന്‍ലാല്‍ എന്ന് പറഞ്ഞ പി എസ് റഫീഖ്, നടനെന്ന നിലയിലും താരമെന്ന നിലയിലും ഏറ്റവും മികച്ച രീതിയിൽ അദ്ദേഹത്തെ ഉപയോഗിക്കാനുള്ള ശ്രമമാണ് ഈ ചിത്രമെന്നും കൂട്ടിച്ചേർക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മേക്കിങ്ങിലെ പ്രത്യേകത ഈ ചിത്രത്തിനുമുണ്ടാകുമെന്നും അദ്ദേഹത്തിന്റെ മറ്റെല്ലാ ചിത്രങ്ങളെയും പോലെ ഒരു വിഷ്വല്‍ ട്രീറ്റ് തന്നെയായിരിക്കും മലൈക്കോട്ടൈ വാലിബനെന്നും റഫീഖ് പറയുന്നു. മനസിലെ പെര്‍ഫെക്ഷനോട് നീതി പുലര്‍ത്താത്തതൊന്നും ചെയ്യാത്ത ലിജോ എന്ന സംവിധായകനൊപ്പം, പൂർണ്ണമായ വിശ്വാസത്തോടെ മോഹൻലാൽ ചേരുമ്പോൾ, ആ വിശ്വാസത്തിന് കോട്ടം തട്ടാതിരിക്കാന്‍ കഴിവിന്റെ പരമാവധി പരിശ്രമം തങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നും റഫീഖ് എടുത്തു പറയുന്നുണ്ട്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

23 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

4 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.