തെന്നിന്ത്യൻ സിനിമാ പ്രേമികളും, അജിത്- വിജയ് ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് വാരിസും തുനിവും. പൊങ്കൽ റിലീസായി ആവും രണ്ട് ചിത്രങ്ങളും പ്രേക്ഷകരുടെ മുന്നിലെത്തുക എന്നതും ഉറപ്പായിരുന്നു. എന്നാൽ ആദ്യം വന്ന റിപ്പോർട്ടുകൾ അനുസരിച്ച്, ഒരേ ദിവസമുള്ള റിലീസ് ഒഴിവാക്കി, തുനിവ് ജനുവരി പതിനൊന്നിനും, വാരിസ് ജനുവരി പന്ത്രണ്ടിനും റിലീസ് ചെയ്യുമെന്നാണ് കരുതിയിരുന്നത്. എന്നാലിപ്പോഴിതാ, വാരിസ് റിലീസ് ഡേറ്റും ജനുവരി പതിനൊന്ന് എന്ന് തന്നെ പ്രഖ്യാപിച്ചതോടെ, രണ്ട് സൂപ്പർ താര ചിത്രങ്ങളും ഒരേ ദിവസം എത്തുന്ന വലിയ ബോക്സ് ഓഫിസ് യുദ്ധമാണ് നമ്മൾ കാണാൻ പോകുന്നത്. റെഡ് ജയ്ൻറ്റ് മൂവീസ് ആണ് തമിഴ്‌നാട്ടിൽ തുനിവ് റിലീസ് ചെയ്യുന്നതെങ്കിൽ, സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ആണ് വാരിസ് അവിടെ വിതരണം ചെയ്യുക.
ഡൊമസ്റ്റിക് മാർക്കറ്റിലും വിദേശ മാർക്കറ്റിലും വമ്പൻ യുദ്ധമാണ് ഈ ചിത്രങ്ങൾ നടത്തുക. നേർക്കൊണ്ട പാർവൈ, വലിമയ് എന്നിവക്ക് ശേഷം അജിത്- എച്ച് വിനോദ് ടീം ഒന്നിച്ച തുനിവിന്റെ ടാഗ് ലൈൻ നോ ഗട്ട്സ് നോ ഗ്ലോറി എന്നാണ്. ഈ ബിഗ് ബജറ്റ് ചിത്രം ഒരു ഹെയ്‌സ്റ്റ് ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നതെന്നാണ് ട്രൈലെർ സൂചിപ്പിക്കുന്നത്. ബേ വ്യൂ പ്രോജെക്ടസിന്റെ ബാനറിൽ ബോളിവുഡ് നിർമ്മാതാവായ ബോണി കപൂർ, സീ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് തുനിവ് നിർമ്മിച്ചത്. വംശി സംവിധാനം ചെയ്ത വാരിസ് ട്രൈലെർ ഇന്നലെയാണ് എത്തിയത്. ഒരു പക്കാ മാസ്സ് മസാല ഫാമിലി എന്റർടൈനറാണ് ഈ ചിത്രമെന്ന ഫീലാണ് ഇതിന്റെ ട്രൈലെർ തന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേർന്നാണ് വാരിസ് നിർമ്മിച്ചത്.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.