നവീൻ ചന്ദ്ര നായകനായി എത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രങ്ങളിൽ ഒന്നാണ് തഗധേ ലെ. ഇപ്പോഴിതാ ഈ ചിത്രത്തിലെ പുത്തൻ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. ഗ്ലാമർ നായികയുടെ കിടിലൻ നൃത്തവുമായി എത്തിയിരിക്കുന്ന ഈ ഗാനം കഴിഞ്ഞ ദിവസമാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ആദിത്യ മ്യൂസിക്കിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനത്തിന് ഇതിനോടകം രണ്ടര ലക്ഷത്തോളം കാഴ്ചക്കാരെയാണ് ലഭിച്ചിരിക്കുന്നത്. മോഹന ഭോഗരാജു, ചരൺ അർജുൻ, ശരത് രവി എന്നിവർ ചേർന്നാലപിച്ച ഈ ഗാനം രചിച്ചതും ചരൺ അർജുനാണ്. അദ്ദേഹം തന്നെയാണ് ഈ ഗാനത്തിന് ഈണം പകർന്നിരിക്കുന്നതും. നവീൻ ചന്ദ്രയുടെ നായികയായി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത് ദിവ്യ പിള്ളയാണ്.
അനന്യ സെൻഗുപ്ത, നൈന ഗാംഗുലി, രവി ശങ്കർ, രാജ രവീന്ദർ, നാഗ ബാബു, അയ്യപ്പ ശർമ്മ, പൂജ ഗാന്ധി, മകരന്ദ് ദേശ്പാണ്ഡെ, രവി കാലേ എന്നിവരും ഈ ചത്രത്തിന്റെ താരനിരയിലുണ്ട്. പ്രേം കുമാർ പാണ്ഡെ, എൻ അഖിലേഷ് റെഡ്‌ഡി, പി വി സുബ്ബ റെഡ്‌ഡി എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ശ്രീനിവാസ് രാജുവാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഭദ്ര പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് 100 % ലവ് എന്ന ചിത്രത്തിലൂടെ കയ്യടി നേടിയ വെങ്കട് പ്രസാദാണ്. ഗാരി ബി എച് എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് പശ്‌ചാത്തല സംഗീതം നൽകിയത് ചിന്നയാണ്. ദണ്ഡുപല്യം എന്ന ചിത്രം ചെയ്ത് പ്രശസ്തനായ ആളാണ് തഗധേ ലെ ഒരുക്കിയ ശ്രീനിവാസ് രാജു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.