[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഒരു മില്യൺ കാഴ്ചക്കാരുമായി സൂപ്പർഹിറ്റായി വൺ സൈഡ് ലവേഴ്സ് ആന്തം; അനുരാഗത്തിലെ ചില്ല് ആണേ ഗാനം ട്രെൻഡാവുന്നു

ധ്യാൻ ശ്രീനിവാസൻ രചിച്ച് മാത്യു തോമസ് നായകനായ പ്രകാശൻ പറക്കട്ടെ എന്ന സിനിമയുടെ വിജയത്തിന് ശേഷം ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത പുതിയ ചിത്രം പ്രേക്ഷകരുടെ മുന്നിൽ എത്തുകയാണ്. അനുരാഗം എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിലെ ആദ്യ ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡായി മാറുകയാണ്. വൺവേ പ്രണയിതാക്കളുടെ രസകരമായ ലൈഫിനെക്കുറിച്ച് കഥ പറയുന്ന ഈ ചിത്രത്തിലെ ചില്ല് ആണേ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം വൺ സൈഡ്‌ ലൗവേഴ്സിന് വേണ്ടിയാണ് ഒരുക്കിയിരിക്കുന്നത്. വൺ സൈഡ്‌ ലൗവേഴ്സ് ആന്തം എന്ന ടാഗ് ലൈനോട് കൂടിയാണ് ഈ ഗാനം റിലീസ് ചെയ്തത്. ഇപ്പോഴിതാ യൂട്യൂബിൽ ഒരു മില്യൺ കാഴ്ചക്കാരെ നേടിയ ഈ ഗാനം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ക്വീൻ എന്ന സിനിമയിലൂടെ മലയാളികളുടെ ഇഷ്ട്ടതാരമായി മാറിയ അശ്വിൻ ജോസ് ഒരു പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ ആദ്യ ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു.

ഗൗതം വാസുദേവ് മേനോൻ, ജോണിആന്റണി, ദേവയാനി, ഷീല, 96 എന്ന ചിത്രത്തിലൂടെ പ്രശസ്തയായ ഗൗരി ജി കിഷൻ, മൂസ, ലെനാ, ദുർഗ കൃഷ്ണ, സുധീഷ്, മണികണ്ഠൻ പട്ടാമ്പി എന്നിവരും നിർണ്ണായക വേഷം ചെയ്യുന്ന ഈ ചിത്രം രചിച്ചതും അശ്വിൻ ജോസ് തന്നെയാണ്. ലക്ഷ്മി നാഥ് ക്രിയേഷൻസ് സത്യം സിനിമാസ് എന്നി ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ.ജി എന്നിവർ നിർമ്മിക്കുന്ന ഈ ചിത്രത്തിന് ജോയൽ ജോൺസ് സംഗീതമൊരുക്കിയപ്പോൾ ഇതിലെ ഗാനങ്ങൾ രചിച്ചത് മനു മഞ്ജിത്ത്,മോഹൻ കുമാർ,ടിറ്റോ പി.തങ്കച്ചൻ എന്നിവരാണ്. ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായ ലിജോ പോലും ഇതിനു ദൃശ്യങ്ങൾ ഒരുക്കിയത് സുരേഷ് ഗോപിയുമാണ്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 day ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.