[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ഭൂതമായി കത്രീന കെയ്ഫ്; ഫോൺഭൂത് ട്രെയിലർ ശ്രദ്ധ നേടുന്നു

ബോളിവുഡിലെ സൂപ്പർ നായികയായ കത്രീന കൈഫ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫോൺ ഭൂത്. ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ഇതൊരു ഹൊറർ കോമഡി ചിത്രമാണെന്ന സൂചനയാണ് വളരെ രസകരമായ ഈ ട്രൈലെർ നമ്മുക്ക് തരുന്നത്. ഹാസ്യത്തിലൂടെ കഥ പറയുന്ന ഈ ചിത്രത്തിൽ ഒരു വിനോദ ചിത്രത്തിന്റെ എല്ലാവിധ ചേരുവകളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ഈ ട്രൈലെർ നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. കത്രീന കൈഫ് കൂടാതെ ഇഷാൻ കപൂർ, സിദ്ദാന്ത് ചതുർവേദി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗുർമീത് സിങ് ആണ്. ഒരു യക്ഷി ആയാണ് ഈ ചിത്രത്തിൽ കത്രീന കൈഫ് എത്തുന്നത്. ആത്മാക്കളെ കാണാനുള്ള കഴിവുള്ള രണ്ട് യുവാക്കളായാണ് ഇഷാൻ കപൂർ, സിദ്ദാന്ത് ചതുർവേദി എന്നിവർ ഇതിൽ വേഷമിട്ടിരിക്കുന്നത്.

പ്രശസ്ത ബോളിവുഡ് താരം ജാക്കി ഷറോഫാണ് ഇതിലെ വില്ലൻ വേഷം ചെയ്തിരിക്കുന്നത്. ഷീബ ഛദ്ദ, മനു റിഷി, ശ്രീകാന്ത് വർമ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് മലയാളി ക്യാമെറാമാനായ കെ യു മോഹനനാണ്. എക്സൽ എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ റിതേഷ് സിദ്ധ്വാനി, ഫർഹാൻ അഖ്തർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് തനിഷ്‌ക് ബാഗച്ചി, മിക്കി മക്‌ലീരി, റോച്ചക് കോഹ്ലി & റോയ് എന്നിവർ ചേർന്നാണ്. രവിശങ്കർ എ എൻ, ജെസ്‌വിന്ദർ സിങ് ബാത്ത് എന്നിവർ ചേർന്ന് രചിച്ച ഫോൺ ഭൂത് എഡിറ്റ് ചെയ്തത് മനൻ അശ്വിൻ മേഹ്തയാണ്. ഇതിനോടകം രണ്ടര കോടിയിലധികം കാഴ്ചക്കാരെയാണ് ഈ ട്രെയിലറിന് ലഭിച്ചിരിക്കുന്നത്.

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

2 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

2 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

4 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

4 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

1 month ago

This website uses cookies.