പുഷ്പ എന്ന ചിത്രത്തിലെ ഗ്ലാമർ നൃത്തവുമായി പ്രശസ്ത നടി സാമന്ത യൂട്യൂബിൽ റെക്കോർഡുകൾ സൃഷ്ടിച്ചതിനു പിന്നാലെ, ഇപ്പോഴിതാ പ്രശസ്ത തെന്നിന്ത്യൻ നടി തമന്നയും തന്റെ ഗ്ലാമർ നൃത്തവുമായി ട്രെൻഡിങ് ആവുകയാണ്. ഘാനി എന്ന തെലുങ്കു ചിത്രത്തിന് വേണ്ടിയാണു തമന്നയുടെ ഗ്ലാമർ നൃത്തം. കൊടുത്തെ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. അതിൽ തമന്നയുടെ നൃത്തവും അതിന്റെ മേക്കിങ് വീഡിയോ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. ഹാരിക നാരായൺ പാടിയ ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് തമൻ എസ് ആണ്. രംജോഗയ്യ ശാസ്ത്രി ആണ് ഈ ഗാനത്തിന് വേണ്ടസി വരികൾ രചിച്ചിരിക്കുന്നത്. പ്രശസ്ത താരം വരുൺ തേജ് നായകനായി എത്തുന്ന ഈ ചിത്രം ബോക്സിങ് അടിസ്ഥാനമാക്കി ഒരുക്കിയ ഒരു സ്പോർട്സ് ഡ്രാമ ആണ്.
കിരൺ കൊറപറ്റി രചിച്ചു സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് റിനൈസ്സൻസ് പിക്ചേഴ്സ്, അല്ലു ബോബി കമ്പനി എന്നിവയുടെ ബാനറിൽ സിദ്ധു മുദ്ദ, അല്ലു ബോബി എന്നിവർ ചേർന്നാണ്. ഈ വർഷം മാർച്ചിൽ ആണ് ഈ ചിത്രം റിലീസ് ചെയ്യാൻ പ്ലാൻ ചെയ്തിരിക്കുന്നത്. ജഗപതി ബാബു, സെയീ മഞ്ജരേക്കർ, സുനിൽ ഷെട്ടി, ഉപേന്ദ്ര, നവീൻ ചന്ദ്ര, നദിയ, നരേഷ്, തനിക്കെല്ലാ ഭരണി എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ജോർജ് സി വില്യംസ് ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് മാർത്താണ്ട് കെ വെങ്കടേഷ് ആണ്. ഏതായാലും തമന്നയുടെ മാദക നൃത്തവുമായി എത്തുന്ന കൊടുത്തെ എന്ന ഈ ഗാനം ഇതിനോടകം ഇരുപതു ലക്ഷത്തോളം കാഴ്ചക്കാരെ നേടിക്കഴിഞ്ഞു.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.