[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മേപ്പടിയാൻ ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് ഉണ്ണി മുകുന്ദൻ.

യുവ താരം ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാൻ എന്ന ചിത്രം ഇപ്പോൾ കേരളത്തിൽ നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിക്കുന്നത്. ഈ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത മേപ്പടിയാൻ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയെടുത്തത്. നവാഗതനായ വിഷ്ണു മോഹൻ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ഒരു ഡ്രാമ ത്രില്ലർ ആണെന്ന് പറയാം. ഉണ്ണി മുകുന്ദനെ സംബന്ധിച്ച് മേപ്പടിയാൻ വെറുമൊരു ചിത്രമായിരുന്നില്ല. തന്റെ പുതിയ പ്രൊഡക്ഷൻ ബാനറിൽ ഉണ്ണി ആദ്യമായി നിർമ്മിച്ച ചിത്രമാണ് ഇത്. അതിന്റെയൊപ്പം തന്നെ തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളിൽ ഒന്ന് കൂടിയാണ് ഈ ചിത്രത്തിൽ ഉണ്ണി ചെയ്തത്. ഈ നടന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത് എന്ന് പ്രേക്ഷകർ പറയുമ്പോൾ ഉണ്ണി എടുത്ത പരിശ്രമത്തിനു ഫലപ്രാപ്തി കിട്ടുകയാണ്. അതുകൊണ്ട് തന്നെ ഈ ചിത്രത്തെ നെഞ്ചോടു ചേർത്ത ഓരോ പ്രേക്ഷകനും ഹൃദയം കൊണ്ട് നന്ദി പറയുകയാണ് ഉണ്ണി മുകുന്ദൻ.


ഇൻസ്റ്റഗ്രാമിലൂടെയാണ് ഉണ്ണി മുകുന്ദൻ പ്രേക്ഷകരോട് നന്ദി പറഞ്ഞിരിക്കുന്നത്. ഒരിക്കലും മറ്റൊരു ചിത്രമല്ല തനിക്കു മേപ്പടിയാൻ എന്നും, തന്റെ കരിയറിലെ വെല്ലുവിളി നിറഞ്ഞ ഈ ചിത്രത്തിൽ ജോലി ചെയ്ത ഓരോ നിമിഷവും താൻ ആ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു എന്നും  ഉണ്ണി പറയുന്നു. ഈ ചിത്രത്തിലെ ഓരോ നിമിഷവും ആ പരിശ്രമം അർഹിക്കുന്നുണ്ടായിരുന്നു എന്നും ഉണ്ണി അഭിമാനത്തോടെ പറയുന്നു. അത്കൊണ്ട് തന്നെയാണ്, ഈ ചിത്രം ഏറ്റെടുത്തുകൊണ്ട് തന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റ് സമ്മാനിച്ച എല്ലാവർക്കും ഉണ്ണി നന്ദി പറയുന്നത്. മനക്കരുത്ത്, ദൃഢവിശ്വാസം, പ്രതീക്ഷ എന്നിവയെകുറിച്ചാണ് മേപ്പടിയാന്‍ പറയുന്നതെന്നും, ഇതിന്റെ സംവിധായകനെ വിശ്വസിച്ച ആ നിമിഷം മുതൽ, ഈ ചിത്രം നിർമ്മിക്കാൻ തീരുമാനിച്ചതും ഇത് തീയേറ്ററിൽ എത്തിക്കാൻ എടുത്ത പരിശ്രമങ്ങളുമെല്ലാം താൻ ഹൃദയത്തിൽ എക്കാലവും സൂക്ഷിക്കുമെന്നും ഉണ്ണി കൂട്ടിച്ചേർത്തു. ഉണ്ണി മുകുന്ദന്‍ ഫിലിംസിലെ സംഘാംഗങ്ങള്‍ക്കും സിനിമയെ പ്രമോട്ട് ചെയ്ത ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ക്കും മേപ്പടിയാനിലെ മുഴുവന്‍ താരങ്ങള്‍ക്കും അണിയറപ്രവര്‍ത്തകര്‍ക്കും ഉണ്ണി മുകുന്ദൻ തന്റെ നന്ദി അറിയിക്കുന്നുണ്ട്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

16 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.