മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ടർബോ എന്ന ചിത്രം മികച്ച വിജയം നേടി പ്രദർശനം തുടരുകയാണ്. ബോക്സ് ഓഫീസിൽ വലിയ തുടക്കം നേടിയ ഈ ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഗ്രോസ് നേടുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ഏതായാലും ഇപ്പോൾ ചിത്രത്തിന്റെ വിജയം ആഘോഷിച്ചു കൊണ്ടുള്ള ഏറ്റവും പുതിയ ടീസർ പുറത്ത് വിട്ടിരിക്കുകയാണ് മമ്മൂട്ടി കമ്പനി. കുടുംബ പ്രേക്ഷകരെ കൂടുതലായി ആകർഷിക്കാനായി തമാശക്ക് പ്രാധാന്യം കൊടുത്തുള്ള ടീസറാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ കിടിലൻ സംഘട്ടന രംഗങ്ങൾക്കൊപ്പം പൊട്ടിച്ചിരിപ്പിക്കുന്ന കോമഡി രംഗങ്ങൾ കൂടിയുള്ള ചിത്രമാണ് ടർബോ. റിലീസ് ചെയ്ത് ആദ്യ 5 ദിവസങ്ങൾ പിന്നിടുമ്പോൾ 50 കോടി ക്ലബ്ബിൽ ഇടം പിടിച്ചു ടർബോ ബോക്സ് ഓഫീസ് വേട്ട തുടരുകയാണ്.
ആദ്യ നാല് ദിവസം കൊണ്ട് 44.5 കോടി രൂപയാണ് ഈ ചിത്രം നേടിയ ആഗോള ഗ്രോസ് എന്ന് ട്രേഡ് അനലിസ്റ്റുകൾ കണക്കുകൾ സഹിതം പുറത്ത് വിട്ടിട്ടുണ്ട്. കേരളത്തിൽ നിന്ന് 17.95 കോടി നേടിയ ടർബോ വിദേശത്തു നിന്നും നേടിയത് 23.55 കോടി രൂപയാണ്. അതിൽ 19 കോടിക്ക് മുകളിൽ ഗൾഫിൽ നിന്ന് മാത്രമാണ് ടർബോ കരസ്ഥമാക്കിയത്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്നും 3 കോടി രൂപയാണ് ടർബോയുടെ ഗ്രോസ് കളക്ഷൻ. ചിത്രത്തിന്റെ ആഗോള കളക്ഷൻ വിവരങ്ങൾ മലയാളത്തിലെ ട്രാക്കേഴ്സ് ആയ എ ബി ജോർജ്, ജസീൽ മുഹമ്മദ് എന്നിവരും, മലയാളത്തിലെ പ്രമുഖ ട്രേഡ് അനാലിസിസ് പ്ലാറ്റ്‌ഫോമുകളായ ഫോറം റീൽസ്, സൗത്ത് വുഡ്, വാട്ട് ദ ഫസ് എന്നിവരുമാണ് പുറത്ത് വിട്ടിരിക്കുന്നത്.
ഓസ്ട്രേലിയ, ന്യൂസിലാൻഡ്, യു കെ, അമേരിക്ക എന്നിവിടങ്ങളിലെ കളക്ഷൻ വിവരങ്ങളും ഇവർ റിലീസ് ചെയ്തിട്ടുണ്ട്. ആട് ജീവിതം, ലൂസിഫർ, ഭീഷ്മ പർവ്വം എന്നിവ കഴിഞ്ഞാൽ ഏറ്റവും ഉയർന്ന ആഗോള വീക്കെൻഡ് കളക്ഷൻ നേടുന്ന മലയാള ചിത്രമാണ് ഇപ്പോൾ ടർബോ. വൈശാഖ് സംവിധാനം ചെയ്ത ഈ ചിത്രം രചിച്ചത് മിഥുൻ മാനുവൽ തോമസും, നിർമ്മിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനിയുമാണ്. 60 കോടിയാണ് ചിത്രത്തിന്റെ ബഡ്ജറ്റ് എന്നാണ് അറിയാൻ സാധിക്കുന്നത്.
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ് എന്ന ചിത്രത്തിലെ ഏറ്റവും പുതിയ പ്രോമോ ഗാനം പുറത്ത്. ഇപ്പോഴത്തെ ട്രെൻഡിനൊപ്പം നിൽക്കുന്ന…
സൂപ്പർ ഹിറ്റ് 'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ 'ആലപ്പുഴ ജിംഖാന'യ്ക്ക് മേൽ സിനിമാപ്രേമികൾ…
മലയാളത്തിൻ്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ എമ്പുരാൻ ആണ് ഇന്ന് കേരളത്തിലെ 746…
പ്രേക്ഷക ലക്ഷങ്ങൾ ആകാംഷയോടെ കാത്തിരുന്ന ചിയാൻ വിക്രമിന്റെ വീര ധീര ശൂരൻ റിലീസ് പ്രഖ്യാപിച്ച വൈകുന്നേരം മുതൽ തന്നെ തിയേറ്ററുകളിൽ…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ഇന്ന് വെളുപ്പിന് ആറ് മണി മുതൽ ആഗോള…
This website uses cookies.