[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

വീണ്ടും ട്രെൻഡിങ് നൃത്ത ചുവടുമായി പുഷ്പയും ശ്രീവള്ളിയും; കപ്പിൾ സോങ്ങുമായി പുഷ്പ 2

ബ്ലോക്കബ്സ്റ്റർ ചിത്രമായ പുഷ്പയുടെ രണ്ടാം ഭാഗം ഇന്ന് ഇന്ത്യൻ സിനിമാ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. സുകുമാർ രചിച്ചു സംവിധാനം ചെയ്യുന്ന പുഷ്പ 2 ഓഗസ്റ്റ് പതിനഞ്ചിനാണ്‌ പ്രേക്ഷകരുടെ മുന്നിലെത്തുക. ഇപ്പോഴിതാ ഈ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുകയാണ്. നായകനായ അല്ലു അർജുനും നായികയായ രശ്‌മിക മന്ദനയും ആടിപാടുന്ന ഈ ഗാനത്തിന്റെ ഹൈലൈറ്റ്, രശ്‌മികയുടെ കിടിലൻ നൃത്ത ചുവടുകളും അല്ലു അർജുന്റെ സ്റ്റൈലിഷ് ലുക്കുമാണ്. കപ്പിൾ സോംങ് എന്ന പേരിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനത്തിന്റെ ലിറിക് വീഡിയോയാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ശ്രേയ ഘോഷാൽ ആലപിച്ച ഈ ഗാനം രചിച്ചത് ചന്ദ്രബോസും ഇതിന് ഈണം പകർന്നത് റോക്ക് സ്റ്റാർ ദേവി ശ്രീ പ്രസാദുമാണ്. തെലുങ്ക്, മലയാളം, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിലാണ് ഈ ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

ഈ ഗാന ചിത്രീകരണത്തിന്‍റെ ബിഹൈൻഡ് ദി സീൻ രംഗങ്ങൾ ഉപയോഗിച്ചാണ് ലിറിക് വീഡിയോ ഒരുക്കിയിരിക്കുന്നത്. ബോളിവുഡിലെ പ്രമുഖ കൊറിയോഗ്രാഫര്‍ ഗണേഷ് ആചാര്യ നൃത്ത സംവിധാനം നിർവഹിച്ച ഈ ഗാനം ഇതിനോടകം വൈറലായിക്കഴിഞ്ഞു. നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേർന്ന് മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. മലയാളി താരം ഫഹദ് ഫാസിൽ, അനസൂയ ഭരദ്വാജ്, സുനിൽ, റാവു രമേശ്, ജഗപതി ബാബു, പ്രകാശ് രാജ്, അജയ് ഘോഷ് , ജഗദീഷ് പ്രതാപ് ഭണ്ഡാരി എന്നിവരും ഇതിൽ വേഷമിട്ടിരിക്കുന്നു. കാർത്തിക് ശ്രീനിവാസ്, നവീൻ നൂലി എന്നിവർ ചേർന്ന് എഡിറ്റിംഗ് നിർവഹിക്കുന്ന ഈ ചിത്രത്തിന് ദൃശ്യങ്ങളൊരുക്കിയത് മിറോസ്ലാവ് കുബ ബ്രോസിക്‌ ആണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

5 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

5 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.