Peranbu Official Trailer
മെഗാസ്റ്റാർ മമ്മൂട്ടിയുടെ തമിഴ് ചിത്രമായ പേരന്പ് റിലീസിന് മുൻപ് തന്നെ ഏറെ പ്രശംസകൾ നേടിയെടുത്ത ചിത്രമാണ്. വിവിധ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച ഈ ചിത്രം ഇതിന്റെ പ്രമേയം കൊണ്ടും സംവിധാന മികവ് കൊണ്ടും അതുപോലെ തന്നെ മമ്മൂട്ടി, സാധന എന്നിവരുടെ അഭിനയ മികവ് കൊണ്ടും ഏറെ ശ്രദ്ധ നേടിയെടുത്തിരുന്നു. ഇന്നലെയാണ് ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് പേരന്പിന്റെ ട്രെയിലറിന് സോഷ്യൽ മീഡിയയിൽ നിന്ന് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. വളരെ ആകാംഷ ജനിപ്പിക്കുന്ന ഒരു ട്രൈലെർ ആണ് ഈ ചിത്രത്തിന്റേതായി പുറത്തു വന്നിട്ടുള്ളതു. അടുത്ത മാസം ഈ ചിത്രം ലോകം മുഴുവൻ റിലീസ് ചെയ്യും എന്നുള്ള വിവരവും ട്രൈലെർ നമ്മുക്ക് നൽകുന്നുണ്ട്.
അമുദൻ എന്ന കഥാപാത്രം ആയി എത്തുന്ന മമ്മൂട്ടിയുടെ അടുത്ത കാലത്തേ ഏറ്റവും മികച്ച പ്രകടനം ആയിരിക്കും ഈ ചിത്രത്തിൽ കാണാൻ കഴിയുക എന്ന സൂചനയും ഈ ട്രൈലെർ നമ്മുക്ക് നൽകുന്നു. മമ്മൂട്ടിയോടൊപ്പമോ അതിനു മുകളിലോ നിൽക്കുന്ന പ്രകടനമാണ് സാധന എന്ന പെൺകുട്ടി നൽകിയിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ വന്നിരുന്നു. തങ്കമീങ്കൾ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‍കാരം കരസ്ഥമാക്കിയ തമിഴ് സംവിധായകൻ റാം ഒരുക്കിയ ഈ ചിത്രം ശ്രീ രാജലക്ഷ്മി ഫിലിമ്സിന്റെ ബാനറിൽ പി എൽ തേനപ്പൻ ആണ് നിർമ്മിച്ചിരിക്കുന്നത്. അഞ്ജലി, സുരാജ് വെഞ്ഞാറമൂട്, സമുദ്രക്കനി എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് യുവാൻ ശങ്കർ രാജ ആണ്. ശ്രീകർ പ്രസാദ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.