[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

108 അടി നീളമുള്ള വിശ്വാസം പോസ്റ്ററുമായി തല അജിത് ഫാൻസ്‌; വമ്പൻ ആവേശത്തിൽ ആരാധകർ..!

തമിഴകത്തിന്റെ തല അജിത് നായകനായ വിശ്വാസം എന്ന മാസ്സ് ഫാമിലി എന്റെർറ്റൈനെർ  പൊങ്കൽ റിലീസായി ഈ വരുന്ന ജനുവരി 10ന് തീയറ്ററുകളിൽ എത്തുകയാണ്. തങ്ങളുടെ തലയുടെ ചിത്രത്തെ വരവേൽക്കാൻ റെക്കോർഡ് നീളത്തിൽ ഉള്ള പോസ്റ്റർ നിർമ്മിച്ചാണ് അജിത് ആരാധകർ കാത്തിരിക്കുന്നത്. 108 മീറ്റർ നീളമുള്ള വിശ്വാസം പോസ്റ്റർ ആണ് അജിത് ഫാൻസ്‌ ഉണ്ടാക്കിയിരിക്കുന്നത്. തൃച്ചിയിലുള്ള തല ഫാൻസ്‌ ആണ് ഈ വമ്പൻ പോസ്റ്റർ വിശ്വാസത്തെ വരവേൽക്കുന്നതിനായി തയ്യാറാക്കിയിരിക്കുന്നത്. തമിഴ് നാട് മുഴുവൻ ഗംഭീര അഡ്വാൻസ് ബുക്കിംഗ് ആണ് ഈ ചിത്രത്തിന് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. രജനികാന്ത് ചിത്രത്തോട് മത്സരിച്ചു കൊണ്ട് റിലീസ് ചെയ്യുന്ന വിശ്വാസത്തെ വമ്പൻ ഹിറ്റാക്കി മാറ്റാനുള്ള ഗംഭീര പ്രയത്നത്തിലാണ് അജിത് ഫാൻസ്‌.

വീരം, വേതാളം, വിവേകം എന്നീ ചിത്രങ്ങൾക്ക് ശേഷം ശിവ അജിത്തിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് വിശ്വാസം. നയൻ താര നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ രണ്ടു ഗെറ്റപ്പിൽ ആണ് അജിത് എത്തുന്നത്. തൂക്കു ദുരൈ എന്നാണ് അജിത് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. യോഗി ബാബു, വിവേക്, ജഗപതി ബാബു, രവി വാന, അനിഖ, തമ്പി രാമയ്യ, റോബോ ശങ്കർ, കോവൈ സരള എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടോമിച്ചൻ മുളകുപ്പാടത്തിന്റെ ഉടമസ്ഥതയിലുള്ള മുളകുപ്പാടം ഫിലിംസാണ് വിശ്വാസം കേരളത്തിലെ തീയറ്ററുകളിൽ വമ്പൻ റിലീസ് ആയി എത്തിക്കാൻ പോകുന്നത്. ഇതിന്റെ ട്രെയ്ലറും അതിലെ മാസ്സ് ഡയലോഗുകളും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. 

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.