[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: TrailersVideos

മെഗാസ്റ്റാറിന്റെ പേരന്പ് ട്രൈലറിന് ഗംഭീര സ്വീകരണം നൽകി സോഷ്യൽ മീഡിയ; റിലീസ് ഫെബ്രുവരിയിൽ..!

മെഗാസ്റ്റാർ മമ്മൂട്ടിയുടെ തമിഴ് ചിത്രമായ പേരന്പ് റിലീസിന് മുൻപ് തന്നെ ഏറെ പ്രശംസകൾ നേടിയെടുത്ത ചിത്രമാണ്. വിവിധ ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച ഈ ചിത്രം ഇതിന്റെ പ്രമേയം കൊണ്ടും സംവിധാന മികവ് കൊണ്ടും അതുപോലെ തന്നെ മമ്മൂട്ടി, സാധന എന്നിവരുടെ അഭിനയ മികവ് കൊണ്ടും ഏറെ ശ്രദ്ധ നേടിയെടുത്തിരുന്നു. ഇന്നലെയാണ് ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് പേരന്പിന്റെ ട്രെയിലറിന് സോഷ്യൽ മീഡിയയിൽ നിന്ന് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. വളരെ ആകാംഷ ജനിപ്പിക്കുന്ന ഒരു ട്രൈലെർ ആണ് ഈ ചിത്രത്തിന്റേതായി പുറത്തു വന്നിട്ടുള്ളതു. അടുത്ത മാസം ഈ ചിത്രം ലോകം മുഴുവൻ റിലീസ് ചെയ്യും എന്നുള്ള വിവരവും ട്രൈലെർ നമ്മുക്ക് നൽകുന്നുണ്ട്.

അമുദൻ എന്ന കഥാപാത്രം ആയി എത്തുന്ന മമ്മൂട്ടിയുടെ അടുത്ത കാലത്തേ ഏറ്റവും മികച്ച പ്രകടനം ആയിരിക്കും ഈ ചിത്രത്തിൽ കാണാൻ കഴിയുക എന്ന സൂചനയും ഈ ട്രൈലെർ നമ്മുക്ക് നൽകുന്നു. മമ്മൂട്ടിയോടൊപ്പമോ അതിനു മുകളിലോ നിൽക്കുന്ന പ്രകടനമാണ് സാധന എന്ന പെൺകുട്ടി നൽകിയിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ വന്നിരുന്നു. തങ്കമീങ്കൾ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്‍കാരം കരസ്ഥമാക്കിയ തമിഴ് സംവിധായകൻ റാം  ഒരുക്കിയ ഈ ചിത്രം ശ്രീ രാജലക്ഷ്മി ഫിലിമ്സിന്റെ ബാനറിൽ പി എൽ തേനപ്പൻ ആണ് നിർമ്മിച്ചിരിക്കുന്നത്. അഞ്ജലി, സുരാജ് വെഞ്ഞാറമൂട്, സമുദ്രക്കനി എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് യുവാൻ ശങ്കർ രാജ ആണ്. ശ്രീകർ പ്രസാദ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. 

webdesk

Recent Posts

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 week ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 week ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

3 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

3 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

1 month ago

This website uses cookies.