[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ദേശീയ റേഡിയോ ചാർട്ടിൽ ഇടം പിടിച്ച ആദ്യ തമിഴ് ആൽബം ആയി രജനികാന്തിന്റെ പേട്ട..!

സൂപ്പർ സ്റ്റാർ രജനികാന്തിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് ഒരുക്കിയ ചിത്രമാണ് പേട്ട. ഈ വരുന്ന ജനുവരി പത്തിന് പൊങ്കൽ റിലീസ് ആയി ഈ മാസ്സ് ചിത്രം ലോകം മുഴുവൻ റിലീസ് ചെയ്യും. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് പ്രശസ്ത സംഗീത സംവിധായകനായ അനിരുദ്ധ് രവിചന്ദർ ആണ്. ഇപ്പോഴിതാ പേട്ട മ്യൂസിക് ആൽബം ദേശീയ റേഡിയോ ചാർട്ടിൽ ഇടം പിടിക്കുന്ന ആദ്യ തമിഴ് മ്യൂസിക് ആൽബം എന്ന റെക്കോർഡ് കൂടി നേടിയെടുത്തിരിക്കുകയാണ്. ഇതിലെ എല്ലാ ഗാനങ്ങളും ദേശീയ തലത്തിൽ വരെ കിടിലൻ പ്രതികരണമാണ് നേടിയെടുക്കുന്നത്. ആരാധകരേയും സംഗീത പ്രേമികളെയും ഒരുപോലെ രസിപ്പിക്കുന്ന വ്യത്യസ്തമായ ഗാനങ്ങൾ ആണ് ഈ ആൽബത്തിന്റെ പ്രത്യേകത. 

ഇതിനോടകം ഇതിലെ ഗാനങ്ങൾ എല്ലാം സോഷ്യൽ മീഡിയ വഴി വൈറൽ ആയി കഴിഞ്ഞു. ഈ ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയതും അനിരുദ്ധ് തന്നെയാണ്. സൂപ്പർ സ്റ്റാറിനൊപ്പം മക്കൾ സെൽവൻ വിജയ് സേതുപതിയുടെയും ത്രസിപ്പിക്കുന്ന സാന്നിധ്യമാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് പറയാം. ഇവർക്കൊപ്പം ബോബി സിംഹ, നവാസുദ്ധീന് സിദ്ദിഖി, സിമ്രാൻ, തൃഷ, ശശികുമാർ  എന്നിവരും അഭിനയിക്കുന്ന ഈ മാസ്സ് എന്റെർറ്റൈനെർ രചിച്ചതും കാർത്തിക് സുബ്ബരാജ് തന്നെയാണ്. തിരു ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന് സംഘട്ടനം ഒരുക്കിയത് പീറ്റർ ഹെയ്‌നും എഡിറ്റ് ചെയ്തിരിക്കുന്നത് വിവേക് ഹർഷനും ആണ്. ജിത്തു എന്ന കഥാപാത്രം ആയി വിജയ് സേതുപതി  നെഗറ്റീവ് വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിലെ സൂപ്പർ സ്റ്റാറിന്റെ ലുക്ക് ഏറെ വൈറൽ ആയി മാറിയിരുന്നു. 

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.