അടുത്ത മാസം പ്രേക്ഷകരുടെ മുന്നിലെത്താൻ പോകുന്ന മലയാള ചിത്രങ്ങളിലൊന്നാണ് സൈമൺ ഡാനിയേൽ. ഒരു പക്കാ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ ഇന്നലെ റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്യുകയാണ്. കാടിന് നടുക്കുള്ള ഒരു ബംഗ്ലാവുമായി ബന്ധപെട്ടു പ്രചരിക്കുന്ന കഥകളുടെ ഭാഗമായി, നിധി തേടിയിറങ്ങുന്ന ഒരു കൂട്ടം കഥാപാത്രങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ഈ ചിത്രം നമ്മളോട് പറയാൻ പോകുന്നതെന്ന് ഇതിന്റെ ട്രൈലെർ പറയുന്നു. വിനീത് കുമാർ, ദിവ്യ പിള്ള എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ഓഗസ്റ്റ് പത്തൊൻപതിനാണ് റിലീസ് ചെയ്യാൻ പോകുന്നത്. ജോയിൻ ദി ഹണ്ട് എന്ന ടാഗ് ലൈനോട് കൂടിയാണ് ഇതിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തിരിക്കുന്നത്. മൈഗ്രെസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ രാകേഷ് കുര്യാക്കോസ് ആണ് ഈ ചിത്രത്തിന്റെ രചനയും, നിർമ്മാണവും നിർവഹിച്ചിരിക്കുന്നത്.
സാജൻ ആന്റണി സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് വരുൺ കൃഷ്‌ണയും എഡിറ്റ് ചെയ്തിരിക്കുന്നത് ദീപു ജോസഫുമാണ്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ഇതിലെ ഗാനം എന്നിവ നേരത്തെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വിനീത് കുമാർ, ദിവ്യ പിള്ള എന്നിവരെ കൂടാതെ, വിജീഷ് വിജയൻ, ശ്രീരാമൻ, സുനിൽ സുഗത എന്നിവരും ഇതിന്റെ താരനിരയിലുണ്ട്. ഒരു മിസ്റ്ററി ത്രില്ലർ ആയൊരുക്കിയ ഈ ചിത്രത്തിന് കലാസംവിധാനം നിർവഹിച്ചത് ഇന്ദുലാൽ കാവീടും ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ചത് റോബിൻ ടോമുമാണ്. നടനും സംവിധായകനുമായ വിനീത് കുമാർ ഏറെ കാലത്തിനു ശേഷം നായക വേഷം ചെയ്യുന്ന ചിത്രം കൂടിയാണ് സൈമൺ ഡാനിയേൽ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.