[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദേശീയ അവാർഡ് ജേതാവ് സൂര്യക്ക് അഭിനന്ദനവുമായി മോഹൻലാലും മമ്മൂട്ടിയും

തമിഴകത്തിന്റെ നടിപ്പിൻ നായകൻ സൂര്യ ഇന്ന് തന്റെ ജന്മദിനം ആഘോഷിക്കുകയാണ്. ആരാധകരും സിനിമ പ്രേമികളും സൂര്യയുടെ ജന്മദിനം സോഷ്യൽ മീഡിയയിൽ ആഘോഷമാക്കുമ്പോൾ സൂര്യക്ക് ഈ ജന്മദിനം നൽകുന്നത് ഇരട്ടി മധുരമാണ്. ഇന്നലെ പ്രഖ്യാപിച്ച അറുപത്തിയെട്ടാമതു ദേശീയ ചലച്ചിത്ര പുരസ്‍കാരത്തിൽ മികച്ച നടനുള്ള അവാർഡ് ലഭിച്ചത് സൂര്യക്കാണ്. ബോളിവുഡ് താരം അജയ് ദേവ്ഗണുമായി ഈ നേട്ടം പങ്കിടുകയായിരുന്നു സൂര്യ. സൂര്യക്ക് ലഭിക്കുന്ന ആദ്യത്തെ ദേശീയ പുരസ്‍കാരമാണിത്. സുധ കൊങ്ങര സംവിധാനം ചെയ്ത സൂററായ് പോട്രൂ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് സൂര്യക്ക് അവാർഡ് ലഭിച്ചത്. ഇപ്പോഴിതാ പുരസ്‍കാരം ലഭിച്ച സൂര്യക്ക് അഭിനന്ദനവും ജന്മദിന ആശംസകളും നൽകികൊണ്ട് മുന്നോട്ടു വന്നിരിക്കുന്നത് മലയാള സിനിമയിലെ താരസൂര്യന്മാരായ മോഹൻലാലും മമ്മൂട്ടിയുമാണ്. പുരസ്‍കാര നേട്ടത്തോടെ ഈ ജന്മദിനം ഏറെ സ്പെഷ്യലായതു എടുത്തു പറഞ്ഞു കൊണ്ടാണ് ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ പേജ് വഴി സൂര്യക്ക് ആശംസകൾ നേർന്നത്.

മോഹൻലാലുമായും മമ്മൂട്ടിയുമായും അടുത്ത സൗഹൃദം പുലർത്തുന്ന വ്യക്തി കൂടിയാണ് സൂര്യ. മോഹൻലാലിനോടൊപ്പം കെ വി ആനന്ദ് ഒരുക്കിയ കാപ്പാൻ എന്ന ചിത്രത്തിൽ സൂര്യ അഭിനയിച്ചിട്ടുമുണ്ട്. എയർ ഡെക്കാൺ ഫൗണ്ടർ ആയ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് നിർമ്മിച്ച സൂററായ് പോട്രൂവിൽ അതിഗംഭീര പ്രകടനമാണ് മാരൻ എന്ന കഥാപാത്രമായി സൂര്യ നൽകിയത്. ഇപ്പോൾ ഹിന്ദിയിലേക്ക് റീമേക് ചെയ്യുന്ന ഈ ചിത്രത്തിൽ സൂര്യ അതിഥി വേഷത്തിലും എത്തുന്നുണ്ട്. ഈ ചിത്രത്തിലെ പ്രകടനത്തിന് അപർണ ബാലമുരളി മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയപ്പോൾ ഇതിലെ പശ്‌ചാത്തല സംഗീതമൊരുക്കിയ ജി വി പ്രകാശ് കുമാറും അവാർഡ് നേടി. ഇതിനു തിരക്കഥ ഒരുക്കിയ സുധ കൊങ്ങര, ശാലിനി നായർ എന്നിവർക്കാണ് മികച്ച തിരക്കഥക്കുള്ള ദേശീയ അവാർഡ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.