[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ജൂറിക്ക് പറ്റിയ വലിയ അബദ്ധം; ചൂണ്ടി കാണിച്ചു റസൂൽ പൂക്കുട്ടി. ദേശീയ അവാർഡിൽ വിവാദം

ഇന്നലെയാണ് അറുപത്തിയെട്ടാമതു ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങൾ പ്രഖ്യാപിക്കപെട്ടത്‌. വിപുൽ ഷാ ചെയർമാനായുള്ള ജൂറിയാണ് അവാർഡുകൾ നിർണ്ണയിച്ചത്. തമിഴ് സിനിമയും മലയാള സിനിമയുമാണ് അവാർഡിൽ വലിയ നേട്ടം കൊയ്‌തതു. മികച്ച നടൻ, നടി, സംവിധായകൻ, തിരക്കഥ, സഹനടൻ, സഹനടി തുടങ്ങി ഒട്ടേറെ അവാർഡുകൾ തെന്നിന്ത്യൻ സിനിമയെ തേടിയെത്തി. തമിഴ് ചിത്രമായ സൂററായ് പോട്രൂ, മലയാള ചിത്രമായ അയ്യപ്പനും കോശിയും എന്നിവയാണ് കൂടുതൽ നേട്ടം കരസ്ഥമാക്കിയ ചിത്രങ്ങൾ. എന്നാൽ അവാർഡ് ജൂറിക്ക് പറ്റിയ ഒരു പിഴവ് ചൂണ്ടി കാണിച്ചു കൊണ്ട് ഓസ്കാർ അവാർഡ് ജേതാവ് കൂടിയായ റസൂൽ പൂക്കുട്ടി മുന്നോട്ടു വന്നതോടെ, ഇത്തവണത്തെ ദേശീയ അവാർഡും വിവാദത്തിൽ പെട്ടിരിക്കുകയാണ്. സിങ്ക് സൗണ്ടിനു നൽകിയ അവാർഡിലാണ് ജൂറിക്ക് പിഴവ് പറ്റിയതെന്ന് റസൂൽ പൂക്കുട്ടി ചൂണ്ടി കാണിക്കുന്നു.

മികച്ച സിങ്ക് സൗണ്ട് റെക്കോര്‍ഡിങ് പുരസ്കാരം നല്‍കിയ ചിത്രം, യഥാർത്ഥത്തിൽ സിങ്ക് സൗണ്ട് ചെയ്ത ചിത്രമല്ലെന്നും, പകരം അതൊരു ഡബ്ബ് ചെയ്ത ചിത്രമാണെന്നും റസൂൽ പൂക്കുട്ടി ട്വീറ്റ് ചെയ്തു. ഇക്കാര്യം സൗണ്ട് റെക്കോര്‍ഡിസ്റ്റ് നിതിന്‍ ലൂക്കോസ് സ്ഥിരീകരിച്ചതായും അദ്ദേഹം വെളിപ്പെടുത്തി. ഡൊള്ളു എന്ന കന്നഡ ചിത്രത്തിനാണ് ഈ അവാർഡ് ലഭിച്ചത്. ഈ ചിത്രത്തിലൂടെ ജോബിന്‍ ജയനാണ് സിങ്ക് സൗണ്ട് സിനിമകള്‍ക്ക് മാത്രം നല്‍കുന്ന മികച്ച ലൊക്കേഷന്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റിനുള്ള പുരസ്കാരം നൽകിയത്. സിങ്ക് സൗണ്ട് സിനിമ ഏതാണെന്നും, ഡബ്ബ് സിനിമ ഏതാണെന്നും തിരിച്ചറിയാന്‍ കഴിയാത്ത ജൂറി അംഗങ്ങളെ കുറിച്ച് തനിക്കു സഹതാപം തോന്നുന്നതായി സൗണ്ട് ഡിസൈനറായ നിതിന്‍ ലൂക്കോസ് ട്വീറ്റ് ചെയ്തതും ശ്രദ്ധ നേടുന്നുണ്ട്. മികച്ച ഓഡിയോഗ്രഫി വിഭാഗത്തിലാണ് സിങ്ക് സൗണ്ട് റെക്കോര്‍ഡിങിനുള്ള പ്രത്യേക പുരസ്കാരം ചേർത്തിരുന്നത്. മികച്ച റീ റെക്കോര്‍ഡിസ്റ്റ് പുരസ്കാരം നേടിയത് മാലിക്ക് എന്ന മലയാള ചിത്രത്തിലൂടെ വിഷ്ണു ഗോവിന്ദും ശ്രീ ശങ്കറും ആണെങ്കിൽ, മി വസന്തറാവു എന്ന മറാത്തി ചിത്രത്തിലൂടെ അന്‍മോല്‍ ഭാവെയ്ക്കാണ് മികച്ച സൗണ്ട് ഡിസൈനര്‍ പുരസ്കാരം ലഭിച്ചത്.

webdesk

Recent Posts

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

7 days ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

3 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

1 month ago

This website uses cookies.