പ്രശസ്ത യുവ താരം ഷെയിൻ നിഗം നായകനാകുന്ന പുതിയ ചിത്രത്തിലേക്ക് അഭിനേതാക്കളെതേടി കൊണ്ട് താരം തന്നെ പുറത്ത് വിട്ട ഒരു കാസ്റ്റിംഗ് കാൾ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ വലിയ ശ്രദ്ധ നേടിയെടുക്കുന്നത്. ഖൽബ് എന്ന പേരിൽ ഒരുങ്ങുന്ന ഈ റൊമാന്റിക് ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകനായ സാജിദ് യഹിയയാണ്. ജയസൂര്യ നായകനായ ഇടി, മഞ്ജു വാര്യർ, ഇന്ദ്രജിത് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ മോഹൻലാൽ എന്നീ ചിത്രങ്ങൾക്ക് ശേഷം സാജിദ് യഹിയ ഒരുക്കുന്ന ചിത്രമാണിത്. ഷെയിൻ നിഗം തന്നെ പാടിയ ഒരു പാട്ടും ഇന്ന് പുറത്തു വന്ന കാസ്റ്റിംഗ് കാൾ വീഡിയോയിൽ ഉണ്ട്. അത് മാത്രമല്ല സംഗീതത്തിന് പ്രാധാന്യം നല്കിയൊരുക്കുന്ന ഈ റൊമാന്റിക് ഡ്രാമയിൽ 12 പാട്ടുകളാണ് ഉള്ളതെന്ന റിപ്പോർട്ടുകളാണ് വരുന്നത്. കഴിഞ്ഞ വർഷത്തെ മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് സിനിമകളിലൊന്നായ തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ വമ്പൻ ഹിറ്റായ ജാതിക്ക തോട്ടം എന്ന ഗാനത്തിന്റെ രചയിതാവ് സുഹൈൽ കോയയും സംവിധായകൻ സാജിദ് യഹിയയും ചേർന്നാണ് ഖൽബിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്.
സിനിമ പ്രാന്തൻ പ്രൊഡക്ഷൻസും അർജുൻ അമരാവതി ക്രീയേഷൻസും ചേർന്ന് നിർമിക്കുന്ന ചിത്രം ഈ വർഷത്തെ ഈദ് റിലീസായി തീയേറ്ററുകളിലെത്തിക്കാനാണ് പ്ലാൻ. ഖൽബ് കൂടാതെ ഉല്ലാസം എന്ന ചിത്രവും ഒരുപാട് വൈകാതെ ഷെയിൻ നിഗം നായകനായി റിലീസ് ചെയ്യും. നിർമ്മാതാക്കളുടെ വിലക്ക് നീങ്ങിയതോടെ, ചിത്രീകരണം മുടങ്ങിയ വെയിൽ, കുർബാനി എന്നീ ചിത്രങ്ങളും പൂർത്തിയാക്കി ആ ചിത്രങ്ങളും ഷെയിൻ നിഗമിന്റേതായി ഈ വർഷം തന്നെ റിലീസ് ചെയ്യുമെന്നാണ് സൂചന. സിദ്ദിഖ്, ലെന എന്നിവരുമഭിനയിക്കുന്ന ഖൽബിന്റെ ക്യാമറ ചലിപ്പിക്കുന്നത് അഭിനന്ദനം രാമാനുജനും സംഗീതമൊരുക്കുന്നത് പ്രകാശ് അലക്സ്, വിമൽ നാസർ, റെനീഷ് ബഷീർ, നിഹാൽ സാദിഖ് എന്നിവർ ചേർന്നുമാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.