[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ദളപതി വിജയ് രാഷ്ട്രീയത്തിൽ വന്നാൽ കലക്കും; മനസ്സ് തുറന്നു ദുൽഖർ സൽമാൻ

മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാന് 2020 ഇൽ രണ്ടു മാസം പിന്നിട്ടു കഴിഞ്ഞപ്പോൾ തന്നെ ഇതൊരു മികച്ച വർഷമായി മാറി കഴിഞ്ഞു. ദുൽഖർ നിർമ്മിച്ച് അഭിനയിച്ച അനൂപ് സത്യൻ ചിത്രമായ വരനെ ആവശ്യമുണ്ട് എന്ന മലയാള ചിത്രം സൂപ്പർ ഹിറ്റായതിനു പിന്നാലെ, ദുൽഖർ നായകനായി എത്തിയ തമിഴ് ചിത്രമായ കണ്ണും കണ്ണും കൊള്ളയ് അടിത്താൽ എന്ന റൊമാന്റിക് ത്രില്ലർ ചിത്രവും മികച്ച പ്രതികരണം നേടി വിജയത്തിലേക്ക് മുന്നേറുകയാണ്. ഇപ്പോൾ ആ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒട്ടേറെ തമിഴ് ചാനലുകൾക്കു ദുൽഖർ അഭിമുഖവും നൽകുന്നുണ്ട്. അങ്ങനെ സൺ ടിവിയുടെ വണക്കം തമിഴ എന്ന പരിപാടിയിൽ ദുൽഖറിനോട് ചോദിച്ച ഒരു ചോദ്യവും അതിനു ദുൽഖർ നൽകിയ മറുപടിയും ശ്രദ്ധ നേടുകയാണ്. ഏതു തമിഴ് നടൻ രാഷ്ട്രീയത്തിൽ വന്നാൽ നന്നായിരിക്കും എന്നാണ് അവതാരകർ ചോദിച്ചത്. അതിനു ദുൽഖർ നൽകിയ ഉത്തരം ദളപതി വിജയ് രാഷ്ട്രീയത്തിൽ വന്നാൽ സൂപ്പർ ആയിരിക്കുമെന്നാണ്. ഇപ്പോൾ തന്നെ അദ്ദേഹത്തിന്റെ പൊളിറ്റിക്കൽ ആശയങ്ങൾ വളരെ മികച്ചതാണ് എന്നും ദുൽഖർ സൽമാൻ സൂചിപ്പിക്കുന്നു.

അടുത്തിടെ റിലീസ് ചെയ്ത ദളപതി വിജയ് ചിത്രങ്ങളായ മെർസൽ, സർക്കാർ എന്നിവയിലെല്ലാം കേന്ദ്ര സർക്കാരിന്റെ ചില നയങ്ങളെ വിജയ് കഥാപാത്രങ്ങൾ വിമർശിക്കുന്ന രംഗങ്ങളുണ്ടായിരുന്നു. അതുപോലെ ഈ പല ചിത്രങ്ങളുടെ ഓഡിയോ ലോഞ്ച് സമയത്തു അദ്ദേഹം നടത്തിയ തീപ്പൊരി പ്രസംഗത്തിലും ചില രാഷ്ട്രീയ ഒളിയമ്പുകളുണ്ടായിരുന്നു എന്നാണ് സോഷ്യൽ മീഡിയ നിരീക്ഷിക്കുന്നത്. വിജയ് ചിത്രമായ മാസ്റ്ററിന്റെ ഷൂട്ടിംഗ് ബി ജെ പി പ്രവർത്തകർ തടയാൻ ശ്രമിച്ചതും അതിനു മുൻപ് അദ്ദേത്തിന്റെ വീട്ടിലുണ്ടായ ആദായ നികുതി വകുപ്പ് റെയ്‌ഡുമെല്ലാം അദ്ദേഹത്തിന്റെ രാഷ്ട്രീയവുമായി കൂട്ടിച്ചേർത്തു വായിക്കുന്നവർ ഏറെയാണ്. വിജയ് രാഷ്ട്രീയത്തിൽ വരണം എന്ന് തനിക്കു ആഗ്രഹമുണ്ടെന്ന സൂചന വിജയ്‌യുടെ അച്ഛനായ ചന്ദ്രശേഖർ തന്നെ നൽകുകയും തന്റെ മകൻ രാഷ്ട്രീയത്തിലിറങ്ങിയാൽ പൂർണ്ണ പിന്തുണയുമായി കൂടെയുണ്ടാവുമെന്നു അദ്ദേഹം പറയുകയും ചെയ്തിരുന്നു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

17 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

18 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.