[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മമ്മുക്കക്കും രജനി സാറിനുമൊപ്പം അഭിനയിച്ചു; ഇനി കാത്തിരിക്കുന്നത് ആ അപൂർവ ഭാഗ്യത്തിനായി എന്നു മണികണ്ഠൻ ആചാരി

കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രത്തിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച മണികണ്ഠൻ ആചാരിയെന്ന നടൻ വളരെ വേഗമാണ് ഇവിടെ പോപ്പുലറായത്. ആ ചിത്രത്തിലെ പ്രകടനത്തിനു സംസ്‌ഥാന ചലച്ചിത്ര അവാർഡും കരസ്ഥമാക്കിയ ഈ നടൻ പിന്നീട് മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചു. തമിഴിൽ രജനികാന്ത്, വിജയ് സേതുപതി എന്നിവർക്കൊപ്പം അഭിനയിച്ച മണികണ്ഠൻ മാമാങ്കം എന്ന ചിത്രത്തിൽ മലയാളത്തിൽ മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പവും അഭിനയിച്ചു. എന്നാൽ മണികണ്ഠൻ എന്ന നടന് ഒരു വലിയ സ്വപ്നം കൂടി ബാക്കിയുണ്ട്. അത് കംപ്ലീറ്റ് ആക്ടർ മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നതാണ്. കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിൽ മോഹൻലാൽ, മണികണ്ഠൻ ആചാരി എന്നിവർ അഭിനയിച്ചിരുന്നു എങ്കിലും മോഹൻലാലിനൊപ്പമുള്ള സീനുകൾ ഉണ്ടായിരുന്നില്ല ഈ നടന്.

അതുകൊണ്ട് തന്നെ ലാലേട്ടനൊപ്പം അഭിനയിക്കാനുള്ള ഭാഗ്യം അധികം വൈകാതെ തന്നെ ലഭിക്കുമെന്ന വിശ്വാസത്തിലാണ് മണികണ്ഠൻ ആചാരി. രാജീവ് രവി ചിത്രത്തിലൂടെ അരങ്ങേറിയതും സംസ്ഥാന അവാർഡ് ലഭിച്ചതും, മോഹൻലാൽ, മമ്മൂട്ടി, രജനികാന്ത് എന്നിവയൊക്കെ അടുത്തു കാണാൻ സാധിച്ചതുമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നും ഈ നടൻ പറയുന്നു. സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പം പേട്ട എന്ന കാർത്തിക് സുബ്ബരാജ് ഒരുക്കിയ ചിത്രത്തിലാണ് മണികണ്ഠൻ അഭിനയിച്ചത് എങ്കിൽ, വിജയ് സേതുപതിക്കു ഒപ്പം സീനു രാമസാമി സംവിധാനം ചെയ്ത മാമനിതൻ എന്ന ചിത്രത്തിലാണ് മണികണ്ഠൻ അഭിനയിച്ചത്. പേട്ടയിലും വിജയ് സേതുപതിക്കൊപ്പം ഈ നടൻ സ്ക്രീൻ പങ്കിട്ടു. എസ്രാ, ദി ഗ്രേറ്റ് ഫാദർ, അയാൾ ജീവിച്ചിരിപ്പുണ്ട്, അലമാര, വർണ്യത്തിലാശങ്ക, ചിപ്പി, ഈട, കാർബൺ എന്നീ ചിത്രങ്ങളിലും ഈ നടനഭിനയിച്ചിട്ടുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

17 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

18 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.