[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ധൈര്യം ഉണ്ടെങ്കിൽ സ്റ്റേജിൽ കേറി കൂവടാ; രസകരമായ ട്രൈലറുമായി ടോവിനോയുടെ കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ്

ഫോറൻസിക് എന്ന ചിത്രം നേടിയ വിജയത്തിന് ശേഷം ഇപ്പോഴിതാ മറ്റൊരു ടോവിനോ ചിത്രം കൂടി റിലീസിനൊരുങ്ങുകയാണ്. മലയാളികൾക്ക് ഏറെ പരിചിതമായ ഒരു ക്ലാസിക് കോമഡി ഡയലോഗ് ആണ് മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന പ്രിയദർശൻ ചിത്രത്തിലെ മോഹൻലാലിന്റെ കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് എന്നു തുടങ്ങുന്ന ഒന്ന്. ആ ഡയലോഗ് തന്നെ ടൈറ്റിലാക്കി ഒരു രസകരമായ ട്രാവൽ മൂവി ആയാണ് ഈ ടോവിനോ ചിത്രമൊരുക്കിയിരിക്കുന്നത്. ജിയോ ബേബി സംവിധാനം ചെയ്ത ഈ ചിത്രം ടൊവിനോ തോമസിന് ഒപ്പം റംഷി അഹമ്മദ്, ആന്റോ ജോസഫ്, സിനു സിദ്ധാര്‍ഥ് എന്നിവര്‍ ചേര്‍ന്നാണ് നിർമ്മിച്ചിരിക്കുന്നത്. യുവ താരം ദുൽഖർ സൽമാൻ റിലീസ് ചെയ്ത ഇതിന്റെ ടീസർ വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഇന്ന് റിലീസ് ചെയ്ത ഇതിന്റെ ട്രയ്ലറും സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്.

2 പെണ്‍കുട്ടികള്‍, കുഞ്ഞുദൈവം തുടങ്ങിയ ചിത്രളിലൂടെ ശ്രദ്ധ നേടിയ സംവിധായകനായ ജിയോ ബേബി തന്നെയാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും. അടുത്തിടെ, താൻ പ്രസംഗിക്കുമ്പോൾ കൂവിയ ഒരു പയ്യനെ ടോവിനോ സ്റ്റേജിൽ കേറ്റി കൂവിച്ച ഒരു സംഭവം ഉണ്ടാവുകയും അത് വിവാദമാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആ സംഭവത്തെ ട്രോളികൊണ്ട് ടോവിനോ തന്നെ പറയുന്ന ഒരു ഡയലോഗും ഈ ട്രയ്ലറിനെ സൂപ്പർ ഹിറ്റാക്കുകയാണ്. മാർച്ച് 12 നാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. നിർമ്മാതാക്കളിലൊരാൾ കൂടിയായ സിനു സിദ്ധാര്‍ഥ് ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സൂരജ് എസ് കുറുപ്പ് ആണ്. ടോവിനോക്കൊപ്പം ഒരു വിദേശ നടിയും ജോജു ജോർജ്, ബേസിൽ ജോസഫ് എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

17 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

18 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.