തെന്നിന്ത്യൻ സിനിമാ പ്രേമികളായ യുവ പ്രേക്ഷകരെ ആവേശം കൊള്ളിക്കാനായി മറ്റൊരു പ്രണയ ചിത്രം കൂടി തെലുങ്കിൽ നിന്ന് എത്തുകയാണ്. റൊമാന്റിക് എന്നാണ് ഈ ചിത്രത്തിന്റെ പേര്. ഇപ്പോഴിതാ ഇതിന്റെ വ്യത്യസ്തമായ ടീസർ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായി മാറുകയാണ്. ഇതിലെ നായികയായ കേതകി ശർമ്മയുടെ വമ്പൻ മേനി പ്രദർശനവും നായകനായ ആകാശ് പുരിയുമായി ഉള്ള ഇഴുകി ചേർന്നുള്ള രംഗങ്ങളുമാണ് ഈ ടീസറിന്റെ ഏറ്റവും വലിയ ആകർഷണ ഘടകം. ഒരു കടൽത്തീരത്തു വെച്ചുള്ള ഇരുവരുടെയും ഇഴുകി ചേർന്നുള്ള ഗ്ലാമർ പ്രകടനമാണ് ഇതിനെ സൂപ്പർ ഹിറ്റാക്കുന്നത് എന്നു പറയാം. രണ്ടു മിനിറ്റിനു മുകളിൽ ദൈർഘ്യമുള്ള ഈ ടീസറിലെ സംഭാഷണങ്ങളും വരികളും ശ്രദ്ധ നേടുന്നുണ്ട്.
അനിൽ പദുരി ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രശസ്ത തെലുങ്ക് സംവിധായകൻ ആയ പുരി ജഗനാഥ്, അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ ചാർമി കൗർ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പുരി കണക്ട്സ് എന്ന ബാനറിൽ ആണ് അവർ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. സുനിൽ കശ്യപ് സംഗീതം ഒരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് നരേഷ് കെ റാണ ആണ്. പുരി ജഗനാഥ് തന്നെയാണ് ഈ ചിത്രത്തിൻറെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. ജുനൈദ് സിദ്ദിഖി എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ രമ്യ കൃഷ്ണൻ, സതീഷ് സാരിപ്പള്ളി, സത്യ ആദിത്യ ബോനെപള്ളി എന്നിവരും അഭിനയിച്ചിട്ടുണ്ട്. റിയൽ സതീഷ് സംഘട്ടനം ഒരുക്കിയ ഈ ചിത്രത്തിന്റെ ടീസർ ഒരു ഗാനത്തിന്റെ രീതിയിൽ ആണ് പുറത്തു വിട്ടിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.