മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ മാമാങ്കം ഇന്നലെ വേൾഡ് വൈഡ് റിലീസ് ആയി പ്രേക്ഷകരുടെ മുന്നിൽ എത്തി. തമിഴ്, മലയാളം, ഹിന്ദി, തെലുങ്കു ഭാഷകളിൽ ആയി ആണ് ഈ ചിത്രം റിലീസ് ചെയ്തത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മാമാങ്കത്തിന് വമ്പൻ വരവേൽപ്പ് ആണ് ആരാധകർ നൽകിയത്. മികച്ച പ്രതികരണവും നേടിയെടുത്ത ഈ ചിത്രം വലിയ ബോക്സ് ഓഫീസ് കളക്ഷനും നേടുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ഷൂട്ടിംഗ് നിർത്തി വെച്ച് ഈ ചിത്രം കാണാൻ എത്തിയ പ്രശസ്ത നടി റോമയുടെയും റോമ അഭിനയിക്കുന്ന പുതിയ ചിത്രമായ വെള്ളേപ്പത്തിന്റെ ടീമിന്റെയും വീഡിയോ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.
വരന്തരപ്പള്ളി ഡേവിസ് എന്ന തീയേറ്ററിൽ ആണ് ഇവർ മാമാങ്കം കാണാൻ എത്തിയത്. ആരാധകർ ആഘോഷങ്ങളോടെ മാമാങ്കത്തെ വരവേൽക്കുമ്പോൾ ആണ് റോമയും ടീമും അവിടെ എത്തിച്ചേർന്നത്. പ്രവീൺ രാജ് പൂക്കാടൻ എന്ന നവാഗത സംവിധായകൻ ഒരുക്കുന്ന ഈ ചിത്രത്തിൽ പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അക്ഷയ് രാധാകൃഷ്ണനും ഒരു അഡാർ ലവ് എന്ന ചിത്രത്തിലൂടെ പ്രശസ്തയായ മാറിയ നൂറിന് ഷെരീഫും ആണ് നായകനും നായികയും ആയി എത്തുന്നത്. ജോസ് ചക്കാലക്കൽ നിർമ്മിക്കുന്ന ഈ ചിത്രം അടുത്ത വർഷം ഏപ്രിൽ മാസത്തിൽ തീയേറ്ററുകളിൽ എത്തും എന്നാണ് സൂചന. ഏതായാലും മെഗാ സ്റ്റാറിന്റെ മാമാങ്കം കാണാൻ വെള്ളേപ്പം ടീം എത്തിയത് മമ്മൂട്ടി ആരാധകർ ആഘോഷമാക്കി മാറ്റി എന്ന് തന്നെ പറയാം.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.