[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മാലിക്കിന് വേണ്ടി 15 കിലോ കുറച്ചു ഫഹദ് ഫാസിൽ; 27 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്നത് വമ്പൻ ചിത്രം

യുവ താരം ഫഹദ് ഫാസിൽ തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രവുമായി എത്താൻ ഒരുങ്ങുകയാണ്. ടേക്ക് ഓഫ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രമാണ് മാലിക്ക്. 27 കോടി രൂപയോളം ചെലവ് വരുന്ന ഈ ചിത്രം മലയാളത്തിന്റെ യുവ താരനിരയിൽ നിന്ന് എത്തുന്ന ഏറ്റവും വലിയ ചിത്രങ്ങളിൽ ഒന്നാണ്. ഫഹദ് ഫാസിലിനെയും നിമിഷ സജയനെയും കേന്ദ്രകഥാപാത്രങ്ങളാക്കി മഹേഷ് നാരായണന്‍ ഒരുക്കുന്ന ഈ ചിത്രത്തിന് വേണ്ടി വമ്പൻ മേക് ഓവർ ആണ് ഫഹദ് നടത്തിയിരിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി പതിനഞ്ചു കിലോയോളം ശരീര ഭാരം കുറച്ച ഫഹദിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

ആന്റോ ജോസഫ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ചിത്രത്തില്‍ വലിയ താരനിര തന്നെയാണ് അണിനിരക്കുന്നത്. ബിജു മേനോന്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, അപ്പാനി ശരത്ത്, ഇന്ദ്രന്‍സ്, നായിക ജലജ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രം അടുത്ത വർഷം ഏപ്രിൽ മാസത്തിൽ റിലീസ് ചെയ്യാൻ ആണ് പ്ലാൻ എന്നറിയുന്നു. ഏതായാലും ഫഹദിന്റെ ഈ ചിത്രത്തിലെ ലുക്ക് വൈറൽ ആയതോടെ ചിത്രത്തിൽ ഉള്ള പ്രേക്ഷക പ്രതീക്ഷയും കൂടി കഴിഞ്ഞു. ടേക്ക് ഓഫിന് ദേശീയ അവാര്‍ഡ് വാങ്ങിയ സന്തോഷ് രാമന്‍ കലാസംവിധാനവും, സാനു ജോണ്‍ വര്‍ഗീസ് ക്യാമറയും സുഷിന്‍ ശ്യം സംഗീതവും നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഘട്ടനം ഒരുക്കുന്നത് ഹോളിവുഡ് സംഘട്ടന സംവിധായകൻ ആയ ലീ വിറ്റാക്കർ ആണ്. മഹേഷ് നാരായണൻ ആദ്യമായി ഒരുക്കിയ ടേക്ക് ഓഫിൽ ഫഹദ് ഫാസിൽ, പാർവതി, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി എന്നിവർ ആണ് അഭിനയിച്ചത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

5 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.