[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

എനിക്ക് 21, അവന് 20, ഞാന്‍ നടിയും അവന്‍ വിദ്യാര്‍ത്ഥിയും; വിവാഹ വാർഷിക ദിനത്തിൽ പ്രണയകാല ഓർമ്മകൾ പങ്കു വെച്ചു പൂർണ്ണിമ ഇന്ദ്രജിത്ത്

മലയാളത്തിലെ പ്രശസ്ത താരം ഇന്ദ്രജിത് തന്റെ പതിനേഴാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. നടിയും ടെലിവിഷൻ അവതാരകയും ഒക്കെയായി തിളങ്ങിയ പൂർണ്ണിമ ആണ് ഇന്ദ്രജിത്തിന്റെ ഭാര്യ. മൂന്നു വർഷത്തെ പ്രണയത്തിന് ശേഷം ആണ് ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ ഈ വിവാഹ വാർഷിക ദിനത്തിൽ തങ്ങളുടെ പ്രണയകാലത്തെ ഒരു ഫോട്ടോ പങ്കു വെച്ചു കൊണ്ട് ആ നാളുകൾ ഓർത്തെടുക്കുകയാണ് പൂർണിമ ഇന്ദ്രജിത്. പൂർണിമ പങ്കു വെച്ച ഫോട്ടോയും അതിനൊപ്പം എഴുതിയ വാക്കുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

വിവാഹ വാര്‍ഷികത്തില്‍ ഇന്ദ്രജിത്തിനൊപ്പമുള്ള തന്റെ ആദ്യ ചിത്രം ആണ് ഈ നടി സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുന്നത്. ഇന്ദ്രജിത്തിന്റെ അമ്മയും പ്രശസ്ത നടിയുമായ മല്ലിക സുകുമാരന്‍ ആണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ഫോട്ടോ പകര്‍ത്തിയത് എന്നും പൂർണിമ പറയുന്നു. പൂര്‍ണിമ ഇന്‍സ്റ്റഗ്രാമിയില്‍ ആണ് ആ ചിത്രം പങ്കുവെച്ചത്. അതിന്റെ ഒപ്പം തങ്ങളുടെ പ്രണയകാല ഓര്‍മ്മകളും പൂർണിമ പങ്കു വയ്ക്കുന്നു.

പൂർണ്ണിമയുടെ വാക്കുകൾ ഇങ്ങനെ, “അന്നാണ് അവന്‍ എന്നോട് വിവാഹാഭ്യര്‍ത്ഥന നടത്തിയത്. ഞങ്ങൾ ഒരുമിച്ചുള്ള ആദ്യചിത്രം പകര്‍ത്തിയ ദിവസം ആണത്. എനിക്ക് 21 ഉം, അവന് 20 ഉം വയസ്സു പ്രായം. ഞാന്‍ നടിയും അവന്‍ വിദ്യാര്‍ത്ഥിയും ആയിരുന്നു. ഈ ദിവസം എനിക്ക് വ്യക്തമായി ഓര്‍മ്മയുണ്ട്. എത്രമാത്രം പ്രണയത്തിലായിരുന്നു നമ്മള്‍. എല്ലാം ഇന്നലെ കഴിഞ്ഞപോലെ തോന്നുന്നു.”. ഈ ചിത്രം പകർത്തിയത് അമ്മ മല്ലികയാണ് എന്നും ഈ ചിത്രമെടുക്കുമ്പോള്‍ തങ്ങളുടെ തലയില്‍ എന്തായിരുന്നുവെന്ന് അമ്മക്ക് അറിയാമായിരുന്നോ എന്നു തനിക്കു അതിശയമാണ് എന്നും പൂർണിമ ഓർക്കുന്നു. അമ്മയെ ഇപ്പോള്‍ നന്നായി അറിയാവുന്നത് കൊണ്ട് തന്നെ അമ്മക്ക് അത് അറിയാമായിരുന്നു എന്നാണിപ്പോള്‍ തോന്നുന്നത് എന്നും പൂർണിമ കുറിച്ചു. മൂന്ന് വര്‍ഷത്തെ പ്രണയവും പതിനേഴ് വര്‍ഷത്തെ ദാമ്പത്യവും പിന്നിട്ട പൂർണ്ണിമ ഇന്ദ്രജിത്തിനു വിവാഹവാര്‍ഷികാശംസകള്‍ നേർന്നു കൊണ്ടാണ് വാക്കുകൾ നിർത്തുന്നത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.