ദളപതി വിജയ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമായ ബീസ്റ്റിലെ അറബിക് കുത്ത് എന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. അറബിക് സ്റ്റൈൽ മ്യൂസിക്, വരികൾ എന്നിവക്കൊപ്പം തമിഴ് ബീറ്റുകൾ മിക്സ് ചെയ്തുകൊണ്ട്, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ഒരുക്കിയ ഈ ഗാനം അനിരുദ്ധ് രവിചന്ദർ, ജോണിത ഗാന്ധി എന്നിവർ ചേർന്നാണ് പാടിയിരിക്കുന്നത്. തമിഴിലെ യുവ താരം ശിവകാർത്തികേയൻ വരികൾ രചിച്ചിരിക്കുന്ന ഈ ഗാനത്തിന്റെ ഹൈലൈറ്റ്, ദളപതിയുടെ കിടിലൻ നൃത്തവും അതുപോലെ നായികാ വേഷം ചെയ്ത പൂജ ഹെഗ്‌ഡെയുടെ നൃത്ത ചുവടുകളുമാണ്. ആഗോള തലത്തിലാണ് ഈ ഗാനവും ഇതിലെ നൃത്ത ചുവടുകളും സൂപ്പർ ഹിറ്റായത്.
https://youtube.com/shorts/g3ljh6m6vlo
ഇന്ത്യൻ സിനിമാ രംഗത്തെ വിവിധ ഇന്ഡസ്ട്രികളിലെ സെലിബ്രിറ്റികളുൾപ്പെടെ ഈ ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോകൾ പങ്കു വെക്കുന്നത് ഇതിനോടകം സോഷ്യൽ മീഡിയയിൽ നമ്മൾ ഒരുപാട് കണ്ടു കഴിഞ്ഞു. ഇപ്പോഴിതാ ബോളിവുഡ് സൂപ്പർ താരം രൻവീർ സിങ് ഈ ഗാനത്തിന് ചുവടുവെക്കുന്ന വിഡിയോയാണ് വൈറലാവുന്നത്. ഗോൾഡൻ ഗലാട്ട ക്രൗണ് 2022 പരിപാടിയിൽ വെച്ചാണ് ഈ ഗാനത്തിന് രൻവീർ സിങ് ചുവടു വെച്ചത്. രൻവീർ സിങ്ങിന് ഈ ഗാനത്തിന്റെ ചുവടുകൾ വേദിയിൽ വെച്ചു തന്നെ പഠിപ്പിച്ചു കൊടുത്തത് അനിരുദ്ധ് രവിചന്ദരാണ്. ബോളിവുഡിലെ ഏറ്റവും മികച്ച നർത്തകരിൽ ഒരാളാണ് രൻവീർ സിങ്. നെൽസൺ ദിലീപ്കുമാർ രചിച്ചു സംവിധാനം ചെയ്ത ബീസ്റ്റ് സൺ പിക്ചേഴ്സ് ആണ് നിർമ്മിച്ചത്. യോഗി ബാബു, ഷൈൻ ടോം ചാക്കോ, വിടിവി ഗണേഷ്, അപർണ്ണ ദാസ്, പുകഴ് എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.