പുതിയ പരീക്ഷണങ്ങൾ എന്നും സ്വീകരിച്ചിട്ടുള്ള പ്രേക്ഷക സമൂഹമാണ് കേരളത്തിലുള്ളത്. അതുകൊണ്ട് തന്നെയാണ് വളരെ വ്യത്യസ്തമായ ചിത്രങ്ങൾ ഇവിടെ കൂടുതലായി സംഭവിക്കുന്നതും. അത്തരത്തിലൊരു പരീക്ഷണ ചിത്രമാണ് സന്തോഷ് ശിവൻ സംവിധാനം ചെയ്ത് ഈ കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത ജാക്ക് ആൻഡ് ജിൽ. ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ, ഒരു വലിയ താരനിര തന്നെയുണ്ട്. സയൻസ് ഫിക്ഷൻ, കോമഡി, ആക്ഷൻ, ഫാന്റസി എന്നിവയെല്ലാം കോർത്തിണക്കിയാണ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. അത്കൊണ്ട് തന്നെ കണ്ടു മടുത്ത കഥാപരിസരങ്ങളിൽ നിന്നൊരു മോചനമാണ് ഈ ചിത്രം പ്രേക്ഷകർക്ക് നൽകുന്നത്. പരീക്ഷണ ചിത്രമാണെന്നുള്ളപ്പോൾ തന്നെ, പ്രേക്ഷകരെ ആദ്യാവസാനം രസിപ്പിക്കുന്ന ഒരു കംപ്ലീറ്റ് എന്റർടൈനർ കൂടിയായി ജാക്ക് ആൻഡ് ജിൽ മാറുന്നുണ്ട്.
അത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ വിജയം. അനന്ത ഭദ്രം , ബീഫോർ ദി റെയിൻസ്, ഉറുമി എന്നീ ചിത്രങ്ങൾക്ക് ശേഷം സന്തോഷ് സംവിധാനം ചെയ്ത ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചതും അദ്ദേഹം തന്നെയാണ്. അദ്ദേഹമൊരുക്കിയ മനോഹരമായ ദൃശ്യങ്ങളും ഈ ചിത്രത്തിന്റെ ഹൈലൈറ്റാണ്. സന്തോഷ് ശിവനും അജിലും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതു ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ്. സൗബിൻ ഷാഹിർ, അജു വർഗീസ്, കാളിദാസ് ജയറാം, ഇന്ദ്രൻസ്, നെടുമുടി വേണു, എസ്തർ അനിൽ, ഷായ്‌ലി കൃഷൻ, രാജേഷ് ബാബു, ഗോകുൽ ആനന്ദ്, അമൃത മോഹൻ, സേതുലക്ഷ്മി, പ്രശാന്ത് ദാസ്, വിനീത, ഉല്ലാസ്, സുനിൽ വർഗീസ്, വിജയകൃഷ്ണൻ നായർ എന്നിവരും ഇതിന്റെ താരനിരയിലുണ്ട്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.