[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

അതീവ ഗ്ലാമറസായി ജാക്വലിൻ ഫെർണാണ്ടസ്; വിക്രാന്ത് റോണയിലെ ആദ്യ ഗാനം കാണാം

കന്നഡ സൂപ്പർ താരം കിച്ച സുദീപ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വിക്രാന്ത് റോണ. ഒരു ത്രീഡി മിസ്റ്റർ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത് അനൂപ് ഭണ്ഡാരിയാണ്. ജാക്ക് മഞ്ജുനാഥ്, ശാലിനി മഞ്ജുനാഥ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ കിച്ച സുദീപിനൊപ്പം നിരൂപ് ഭണ്ഡാരി, നീത അശോക്, ബോളിവുഡ് താരസുന്ദരി ജാക്വലിൻ ഫെർണാണ്ടസ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ഇതിന്റെ ടീസർ കുറച്ചു നാൾ മുൻപ് റിലീസ് ചെയ്യുകയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ജൂലൈ ഇരുപത്തിയെട്ടിനാണ് ഈ ചിത്രം ആഗോള റിലീസായെത്തുന്നത്. ഇപ്പോഴിതാ ഇതിന്റെ ആദ്യ ഗാനം പുറത്ത് വന്നിരിക്കുകയാണ്. ര ര രാക്കമ്മ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന്റെ ലിറിക് വീഡിയോയാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ജാക്വലിൻ ഫെർണാണ്ടസിന്റെ ഗ്ലാമറസ് നൃത്തമാണ് ഈ വീഡിയോയുടെ ഏറ്റവും വലിയ ഹൈലൈറ്റ് എന്ന് പറയാം.

നകാശ് അസിസ്, സുനിധി ചൗഹാൻ എന്നിവർ ചേർന്ന് പാടിയിരിക്കുന്ന ഈ ഗാനം രചിച്ചത് അനുപ് ഭണ്ഡാരിയും ഇതിനു സംഗീതം പകർന്നത് ബി അജെനീഷ് ലോകനാഥുമാണ്‌. ശാലിനി ആർട്സിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നതും അജെനീഷ് ലോകനാഥ് ആണ്. വില്യം ഡേവിഡ് ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ആഷിക് കുസുഗോലിയാണ്. കന്നഡ കൂടാതെ, ഹിന്ദി, മലയാളം തമിഴ്, തെലുങ്കു എന്നീ ഭാഷകളിലും ഈ ചിത്രം റിലീസ് ചെയ്യും. ഗഡാങ് രാക്കമ്മ എന്ന കഥാപാത്രമായാണ് ജാക്വലിൻ ഫെർണാണ്ടസ് ഈ ചിത്രത്തിലെത്തുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.