[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

തുടർച്ചയായ റിലീസുകളുമായി വമ്പൻ തിരിച്ചു വരവിനൊരുങ്ങി സണ്ണി വെയ്ൻ

മലയാളത്തിലെ പ്രശസ്ത യുവതാരങ്ങളിലൊരാളായ സണ്ണി വെയ്ൻ നായകനായ ഒരുപിടി ചിത്രങ്ങളാണ് ഇപ്പോൾ റിലീസിന് തയ്യാറെടുക്കുന്നത്. ഒരിടവേളക്ക് ശേഷം തുടർച്ചയായ റിലീസുകളുമായി വലിയ തിരിച്ചു വരവിനു തയ്യാറെടുക്കുകയാണ് ഈ താരം. അതിൽ ആദ്യം എത്തുന്നത് രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയുമാണ്. വരുന്ന വെള്ളിയാഴ്ച റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രത്തിൽ ആസിഫ് അലിയും കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. അപ്പൻ, അടിത്തട്ട്, വരാൽ, ത്രയം എന്നിവയാണ് അതിന് ശേഷം റിലീസ് ചെയ്യാൻ പോകുന്ന സണ്ണി വെയ്ൻ ചിത്രങ്ങൾ. ഫ്രഞ്ച് വിപ്ലവമെന്ന സണ്ണി വെയ്ൻ ചിത്രമൊരുക്കിയ മജു സംവിധാനം ചെയ്ത പുതിയ ചിത്രമാണ് അപ്പൻ. ഗ്രേസ് ആന്റണി, അലെൻസിയർ, അനന്യ എന്നിവരുമഭിനയിക്കുന്ന ഈ ചിത്രത്തിന്റെ സഹനിർമ്മാതാവ് കൂടിയാണ് സണ്ണി വെയ്ൻ. ഇത് കൂടാതെ നിവിൻ പോളി നായകനായ പടവെട്ട്‌ എന്ന ചിത്രവും സണ്ണി വെയ്ൻ നിർമ്മിക്കുന്നുണ്ട്.

സണ്ണി വെയ്‌നും ഷൈൻ ടോം ചാക്കോയും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് അടിത്തട്ട്. ജിജോ ആന്റണി സംവിധാനം ചെയ്ത ഈ ചിത്രം മിനി മാർച്ച് സ്റ്റുഡിയോ, കാനായിൽ ഫിലിംസ് എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. പോക്കിരി സൈമൺ എന്ന ചിത്രത്തിന് ശേഷം സണ്ണി വെയ്ൻ- ജിജോ ആന്റണി ടീമൊന്നിച്ച ചിത്രമാണ് അടിത്തട്ട്. ധ്യാൻ ശ്രീനിവാസൻ, അനു മോഹൻ എന്നിവർക്കൊപ്പം സണ്ണി വെയ്ൻ നായക വേഷം ചെയ്ത ചിത്രമാണ് ത്രയം. അരുൺ കെ ഗോപിനാഥ് രചിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സഞ്ജിത് ചന്ദ്രസേനൻ ആണ്. അനൂപ് മേനോൻ തിരക്കഥ രചിച്ചു കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ചിത്രമാണ് വരാൽ. അനൂപ് മേനോൻ, പ്രകാശ് രാജ് എന്നിവരും ഈ ചിത്രത്തിൽ സണ്ണി വെയ്‌നൊപ്പം അഭിനയിക്കുന്നുണ്ട്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.