ബോളിവുഡിലെ സൂപ്പർ നായകനും നായികയുമായ രൺബീർ കപൂർ, ശ്രദ്ധ കപൂർ എന്നിവർ ഒന്നിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് തൂ ജൂട്ടി മേം മക്കാർ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തിരിക്കുകയാണ്. ഏറെ രസകരമായ ഒരു റൊമാന്റിക് കോമഡി ചിത്രമായിരിക്കും ഇതെന്ന സൂചനയാണ് ഈ ട്രൈലെർ നമ്മുക്ക് നൽകുന്നത്. വളരെ ഹോട്ട് ഗ്ലാമറസ് ലുക്കിലാണ് ഇതിൽ ശ്രദ്ധ കപൂർ പ്രത്യക്ഷപ്പെടുന്നത്. ട്രെയ്ലറിൽ കണ്ട ശ്രദ്ധയുടെ ഗ്ലാമറസ് രംഗങ്ങൾ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ലവ് രഞ്ജൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം, ബ്രഹ്മാസ്ത്ര എന്ന സൂപ്പർ ഹിറ്റിനു ശേഷം റിലീസ് ചെയ്യാൻ പോകുന്ന രൺബീർ കപൂർ ചിത്രം കൂടിയാണ്. രൺബീർ കപൂർ, ശ്രദ്ധ കപൂർ എന്നിവർ ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രമാണിതെന്നതും ഇതിന്റെ പ്രത്യേകതയാണ്.
ഈ വരുന്ന മാർച്ച് മാസം എട്ടിനാണ് തൂ ജൂട്ടി മേം മക്കാർ ആഗോള റിലീസായി എത്തുന്നത്. രൺബീർ- ശ്രദ്ധ ജോഡിയുടെ ചുംബന രംഗം കാണിച്ചു കൊണ്ടാണ് മൂന്ന് മിനിറ്റോളം ദൈർഘ്യമുള്ള ഇതിന്റെ ട്രൈലെർ ആരംഭിക്കുന്നത് തന്നെ. ഇന്നത്തെ കാലത്തേ ഒരു ടൈം പാസ് പ്രണയം വിവാഹത്തിലേക്ക് എത്തുന്നതും പിന്നീട് നടക്കുന്ന രസകരമായ സംഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ പ്രമേയമെന്ന് ട്രൈലെർ സൂചിപ്പിക്കുന്നു. ടി സീരിസ്, ലവ് ഫിലിംസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് സംവിധായകൻ തന്നെയാണ്. പ്രീതം സംഗീതമൊരുക്കിയ ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സന്താന കൃഷ്ണൻ രവിചന്ദ്രനും എഡിറ്റ് ചെയ്തിരിക്കുന്നത് അകിവ് അലി, ചേതൻ സോളങ്കി എന്നിവരും ചേർന്നാണ്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.