[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സ്റ്റൈലിഷ് ലുക്കിൽ നിവിൻ പോളി; ഹനീഫ് അദനി ചിത്രത്തിൽ ജോയിൻ ചെയ്ത് താരം; കൂടുതൽ വിവരങ്ങളിതാ

മലയാളത്തിന്റെ യുവതാരം നിവിൻ പോളി നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം ആരംഭിച്ചു. ദി ഗ്രേറ്റ് ഫാദർ, മിഖായേൽ എന്നീ ചിത്രങ്ങൾക്ക് ശേഷം ഹനീഫ് അദനി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് യുഎഇയിൽ ആണ് ആരംഭിച്ചത്. മിഖായേലിനു ശേഷം നിവിൻ പോളി- ഹനീഫ് അദനി ടീം ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളിയുമാണ്. ഹനീഫ് അദനി തന്നെ രചിച്ച ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത് ജനുവരി ഇരുപതിന് ആണ്. കഴിഞ്ഞ ദിവസമാണ് നിവിൻ പോളി ഇതിന്റെ സെറ്റിൽ ജോയിൻ ചെയ്തത്. ശരീര ഭാരം കുറച്ച് സ്റ്റൈലിഷ് ലുക്കിലാണ് താരം ഈ ചിത്രത്തിൽ ജോയിൻ ചെയ്തിരിക്കുന്നത്. വലിയ ഫിസിക്കൽ ട്രാൻസ്ഫോർമേഷൻ നടത്തിയ നിവിന്റെ ചിത്രങ്ങൾ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

നിവിൻ പോളിയെ കൂടാതെ ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ചാന്ദ്നി തുടങ്ങിയവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. വിഷ്ണു തണ്ടാശേരി ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത്‌ മിഥുൻ മുകുന്ദൻ, എഡിറ്റ് ചെയ്യാൻ പോകുന്നത് നിഷാദ് യൂസഫ് എന്നിവരാണ്. എൻ പി 42 എന്നാണ് നിവിൻ പോളിയുടെ നാൽപ്പത്തിരണ്ടാം ചിത്രത്തിന് താല്കാലിമായി നൽകിയിരിക്കുന്ന പേര്. വിനയ് ഗോവിന്ദ് ഒരുക്കുന്ന താരം, ഡിജോ ജോസ് ആന്റണി ഒരുക്കാൻ പോകുന്ന പുതിയ ചിത്രം എന്നിവയിലും നിവിൻ പോളി ഈ വർഷം അഭിനയിക്കും. ഇത് കൂടാതെ നിവിൻ അഭിനയിച്ച റാമിന്റെ തമിഴ് ചിത്രവും ഈ വർഷം റിലീസ് ചെയ്യും.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

10 hours ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.