[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ബാലയ്യയുടെ ഭാഗ്യ നായികയാവാൻ മലയാളത്തിന്റെ ഹണി റോസ്; അടുത്ത ചിത്രത്തിലും നായിക

മലയാളത്തിന്റെ നായികാ താരമായ ഹണി റോസ് ഇപ്പോൾ തെലുങ്കിലും തന്റെ സ്ഥാനം ഉറപ്പിക്കുകയാണ്. നന്ദമുറി ബാലകൃഷ്ണ നായകനായി എത്തിയ വീരസിംഹ റെഡ്‌ഡി എന്ന ചിത്രത്തിലെ വേഷമാണ് ഹണി റോസിന് തെലുങ്കിൽ വിജയം നേടിക്കൊടുത്തത്. ബ്ലോക്ക്ബസ്റ്റർ വിജയം നേടുന്ന ഈ ചിത്രം ഇതിനോടകം 125 കോടിയോളം ആഗോള കളക്ഷനായി നേടിക്കഴിഞ്ഞു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വിജയം ബാലയ്യക്കൊപ്പം ആഘോഷിക്കുന്ന ഹണി റോസിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. അതിനോടൊപ്പം ബാലയ്യ നായകനായി എത്തുന്ന അടുത്ത ചിത്രത്തിലും പ്രധാന സ്ത്രീ കഥാപാത്രങ്ങളിലൊരാളായി ഹണി റോസ് എത്തുമെന്നാണ് സൂചന. അനിൽ രവിപുടി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഹണി റോസും ബാലയ്യയും വീണ്ടും ഒന്നിക്കാൻ പോകുന്നതെന്ന റിപ്പോർട്ടുകളാണ് തെലുങ്കിൽ നിന്നും വരുന്നത്.

വീരസിംഹ റെഡ്ഡിയുടെ ഓഡിയോ ലോഞ്ചിലും വിജയാഘോഷ വേളയിലും വലയ ശ്രദ്ധയാണ് ഹണി റോസ് നേടിയത്. ഈ ചിത്രത്തിൽ ബാലയ്ക്കൊപ്പമുള്ള ഹണി റോസിന്റെ പ്രകടനം വലിയ പ്രശംസയും നേടിയിട്ടുണ്ട്. ഹണി റോസിന്റെ മൂന്നാമത്തെ മാത്രം തെലുങ്ക് ചിത്രമായിരുന്നു വീരസിംഹ റെഡ്‌ഡി. മീനാക്ഷി എന്ന കഥാപാത്രമായി ഇതിൽ തിളങ്ങിയ ഹണി റോസിനെ ബാലയ്യയും അഭിനന്ദിച്ചിരുന്നു. മലയാളത്തിൽ മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുള്ള ഈ നടിക്ക് തെലുങ്ക് സിനിമയിൽ വലിയ ഭാവി ഉണ്ടെന്നും ബാലയ്യ പറഞ്ഞു. ഇരുവരും വീണ്ടും ഒന്നിക്കാൻ പോവുന്നു എന്ന വാർത്തകൾ വന്നതോടെ ബാലയ്യയുടെ ഭാഗ്യ നായികയായി ഹണി റോസ് മാറുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് അദ്ദേഹത്തിന്റെ ആരാധകരും തെലുങ്ക് സിനിമാ പ്രേമികളും. ഗോപിചന്ദ് മല്ലിനേനി സംവിധാനം ചെയ്‌ത വീരസിംഹ റെഡ്‌ഡിയിൽ ശ്രുതി ഹാസനും നായികയായി അഭിനയിച്ചിരുന്നു.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

10 hours ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.