ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത് തെലുങ്കു സിനിമാ ഇൻഡസ്ട്രിയിൽ നിന്നുള്ള ഒരു കിടിലൻ വീഡിയോ ആണ്. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രം നമ്മുക്ക് സമ്മാനിച്ച പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലിയുടെ മകനായ എസ് എസ് കാർത്തികേയന്റെ കല്യാണം ജയ്‌പൂരിൽ വെച്ച് നടന്നപ്പോൾ ഉള്ള ഒരു വീഡിയോ ആണ് പുറത്തു വന്നിട്ടുള്ളതു. വിവാഹ ആഘോഷങ്ങളുടെ ഭാഗമായി എസ് എസ് രാജമൗലിയും മറ്റു തെലുങ്കു സൂപ്പർ താരങ്ങളും വധൂ വരന്മാരോടൊപ്പം സ്റ്റേജിൽ നൃത്തം ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നത്. സൂപ്പർ താരങ്ങൾ എല്ലാവരും ഒരുമിച്ചു സ്റ്റേജിൽ നൃത്തം ചെയ്യുന്ന കാഴ്ച ആരാധകരെയും ഹരം കൊള്ളിക്കുകയാണ്.
ജൂനിയർ എൻ ടി ആർ, റാം ചരൺ, പ്രഭാസ്, റാണ ദഗ്ഗുബതി തുടങ്ങിയ സൂപ്പർ താരങ്ങൾ എല്ലാവരും എസ് എസ് രാജമൗലിയോടൊപ്പം സ്റ്റേജിൽ നൃത്തം വെച്ചു. അദ്ദേഹം ഇപ്പോൾ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകന്മാരാണ് ജൂനിയർ എൻ ടി ആറും റാം ചരണും. ആർ ആർ ആർ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ആ ചിത്രത്തിലെ താരങ്ങൾ ഒരുമിച്ചു ഒരു സ്റ്റേജിൽ ഒത്തുകൂടി നൃത്തം വെക്കുന്നതും ഇരുവരുടെയും ആരാധകരെ ആവേശം കൊള്ളിച്ചിട്ടുണ്ട്. ബാഹുബലിയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രഭാസ്, റാണ ദഗ്ഗുബതി എന്നിവരും ഇവർക്കൊപ്പം ചേർന്ന കാഴ്ച ഏറെ ആവേശകരവും രസകരവുമായിരുന്നു. താരങ്ങൾ മതിമറന്നാടുന്ന കാഴ്ച ഇപ്പോൾ സോഷ്യൽ മീഡിയയിൽ എങ്ങും പടർന്നു പിടിക്കുകയാണ്. ഫേസ്ബുക്, ട്വിറ്റെർ, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നിവ വഴി ഈ വീഡിയോ തരംഗമായി മാറി കഴിഞ്ഞു എന്ന് തന്നെ പറയാം. അജിത് നായകനായ വേതാളം എന്ന തമിഴ് ചിത്രത്തിലെ ആലുമാ ഡോളുമാ എന്ന ഗാനത്തിന് ആണ് ഇവർ ചുവടു വെക്കുന്നത്.
ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ ഹനീഫ് അദാനി സംവിധാനം ചെയ്ത ഉണ്ണിമുകുന്ദൻ ടൈറ്റിൽ റോളിൽ അഭിനയിച്ച മലയാളം പാൻ…
മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസ് ഇന്ന് ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുന്നു. കേരളത്തിൽ 230…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ മെഗാ ഹിറ്റായി പ്രദർശനം തുടരുമ്പോഴും സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ് ഉണ്ണി മുകുന്ദൻ എന്ന…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
This website uses cookies.