[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മാരി 2 കണ്ട് തമിഴിൽ നിന്ന് ആരൊക്കെ വിളിച്ചു; സത്യാവസ്ഥ ടോവിനോ തോമസ് തുറന്നു പറയുന്നു..!

യുവ താരം ടോവിനോ തോമസിന്റെ രണ്ടു ചിത്രങ്ങൾ ആണ് ഇപ്പോൾ ഒരേ സമയം തീയേറ്ററുകളിൽ നിറഞ്ഞോടുന്നത്. മലയാള ചിത്രമായ എന്റെ ഉമ്മാന്റെ പേരും തമിഴ് ചിത്രമായ മാരി 2 ഉം ആണവ. എന്റെ ഉമ്മാന്റെ പേരിൽ ടോവിനോ നായകൻ ആയാണ് എത്തിയത് എങ്കിൽ മാരി 2 എന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് ഈ യുവ താരം ആരാധകരെ ത്രസിപ്പിക്കുന്നത് . ധനുഷ് നായകനായ ഈ ചിത്രം ടോവിനോ തോമസിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണ്. ബി ആർ വിജയ ലക്ഷ്മി ഒരുക്കിയ അഭിയും അനുവും എന്ന ദ്വിഭാഷാ ചിത്രത്തിലൂടെയാണ് ടോവിനോ തമിഴിൽ അരങ്ങേറിയത്. ഇപ്പോഴിതാ മാരി 2 കണ്ടിട്ട് തമിഴിൽ നിന്ന് പ്രമുഖർ ആരെങ്കിലും വിളിച്ചു അഭിനന്ദിച്ചോ എന്ന ചോദ്യത്തിന് വളരെ രസകരമായ മറുപടി ആണ് ടോവിനോയിൽ നിന്ന് ലഭിച്ചത്.

കമല ഹാസൻ വിളിച്ചു, രജനികാന്ത് വിളിച്ചു എന്നൊക്കെ പറയണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും അവർ ആരും ഇതുവരെ വിളിച്ചിട്ടില്ല എന്ന് ടോവിനോ സരസമായി പറയുന്നു. എന്നാൽ സുഹൃത്തുക്കളും ഏറ്റവുമടുത്ത  ബന്ധുക്കളും തുടങ്ങി തന്നോട് വളരെ അടുപ്പമുള്ള കുറെയധികം ആളുകൾ വിളിക്കുകയും അഭിന്ദനം അറിയിക്കുകയും ചെയ്തു എന്ന് ടോവിനോ പറഞ്ഞു. ഭീജ എന്ന വില്ലൻ ആയാണ് ടോവിനോ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. സ്റ്റൈൽ എന്ന മലയാള ചിത്രത്തിന് ശേഷം ടോവിനോ വില്ലൻ ആയി അഭിനയിച്ച ചിത്രമാണ് മാരി 2 . ബാലാജി മോഹൻ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചതും ധനുഷ്  ആണ്. സായി പല്ലവി ആണ് ഈ ചിത്രത്തിലെ നായിക.

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

6 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

6 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

2 weeks ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

3 weeks ago

This website uses cookies.