[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Video SongsVideos

ആലുമാ ഡോളുമാക്കു ചുവടു വെച്ച് രാജമൗലിയും തെലുങ്കു സൂപ്പർ താരങ്ങളും; വീഡിയോ വൈറൽ ആവുന്നു..!

ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത് തെലുങ്കു സിനിമാ ഇൻഡസ്ട്രിയിൽ നിന്നുള്ള ഒരു കിടിലൻ വീഡിയോ ആണ്. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രം നമ്മുക്ക് സമ്മാനിച്ച  പ്രശസ്ത സംവിധായകൻ എസ് എസ് രാജമൗലിയുടെ മകനായ എസ് എസ് കാർത്തികേയന്റെ കല്യാണം ജയ്‌പൂരിൽ വെച്ച് നടന്നപ്പോൾ ഉള്ള ഒരു വീഡിയോ ആണ് പുറത്തു വന്നിട്ടുള്ളതു. വിവാഹ ആഘോഷങ്ങളുടെ ഭാഗമായി എസ് എസ് രാജമൗലിയും മറ്റു തെലുങ്കു സൂപ്പർ താരങ്ങളും വധൂ വരന്മാരോടൊപ്പം സ്റ്റേജിൽ നൃത്തം ചെയ്യുന്ന വീഡിയോ ആണ് ഇപ്പോൾ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നത്. സൂപ്പർ താരങ്ങൾ എല്ലാവരും ഒരുമിച്ചു സ്റ്റേജിൽ നൃത്തം ചെയ്യുന്ന കാഴ്ച ആരാധകരെയും ഹരം കൊള്ളിക്കുകയാണ്. 

ജൂനിയർ എൻ ടി ആർ, റാം ചരൺ, പ്രഭാസ്, റാണ ദഗ്ഗുബതി തുടങ്ങിയ സൂപ്പർ താരങ്ങൾ എല്ലാവരും എസ് എസ് രാജമൗലിയോടൊപ്പം സ്റ്റേജിൽ നൃത്തം വെച്ചു. അദ്ദേഹം ഇപ്പോൾ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ നായകന്മാരാണ് ജൂനിയർ എൻ ടി ആറും റാം ചരണും. ആർ ആർ ആർ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ആ ചിത്രത്തിലെ താരങ്ങൾ ഒരുമിച്ചു ഒരു സ്റ്റേജിൽ ഒത്തുകൂടി നൃത്തം വെക്കുന്നതും ഇരുവരുടെയും ആരാധകരെ ആവേശം കൊള്ളിച്ചിട്ടുണ്ട്. ബാഹുബലിയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച പ്രഭാസ്, റാണ ദഗ്ഗുബതി എന്നിവരും ഇവർക്കൊപ്പം ചേർന്ന കാഴ്ച ഏറെ ആവേശകരവും രസകരവുമായിരുന്നു. താരങ്ങൾ മതിമറന്നാടുന്ന കാഴ്ച ഇപ്പോൾ സോഷ്യൽ മീഡിയയിൽ എങ്ങും പടർന്നു പിടിക്കുകയാണ്. ഫേസ്ബുക്, ട്വിറ്റെർ, ഇൻസ്റ്റാഗ്രാം, വാട്സാപ്പ് എന്നിവ വഴി ഈ വീഡിയോ തരംഗമായി മാറി കഴിഞ്ഞു എന്ന് തന്നെ പറയാം. അജിത് നായകനായ വേതാളം എന്ന തമിഴ് ചിത്രത്തിലെ ആലുമാ ഡോളുമാ എന്ന ഗാനത്തിന് ആണ് ഇവർ ചുവടു വെക്കുന്നത്.

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

6 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

6 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

2 weeks ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

3 weeks ago

This website uses cookies.