[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

തലൈവർക്കു മറുപടിയുമായി തല; പേട്ടക്കൊപ്പം കട്ടക്ക് നിന്ന് അജിത്തിന്റെ വിശ്വാസം ട്രൈലെർ..!

കുറച്ചു ദിവസം മുൻപാണ് സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായി എത്തുന്ന പേട്ട എന്ന കാർത്തിക് സുബ്ബരാജ് ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തത് . തലൈവർ രജനികാന്തിന്റെ മാസ്സ് ഡയലോഗുകളാലും ആക്ഷൻ രംഗങ്ങളാലും സമൃദ്ധമായ ഒരു കിടിലൻ ട്രൈലെർ ആയിരുന്നു പേട്ട ടീം ഇറക്കിയത്. പൊങ്കൽ റിലീസ് ആയി എത്തുന്ന പേട്ട മൽസരിക്കാൻ പോകുന്നത് തല അജിത് നായകനായി എത്തുന്ന ശിവ ചിത്രമായ വിശ്വാസവും ആയാണ്. ഒരുപാട് നാളുകൾക്കു ശേഷമാണു തമിഴ് നാട്ടിൽ ഇത്ര വലിയ ഒരു താര യുദ്ധം ബോക്സ് ഓഫീസിൽ നടക്കാൻ പോകുന്നത്. ആ പോരാട്ടം ഇപ്പോൾ ചിത്രങ്ങളുടെ ട്രെയ്ലറിൽ വരെ എത്തി കഴിഞ്ഞു. ഇന്ന് റിലീസ് ചെയ്ത വിശ്വാസത്തിന്റെ ട്രെയിലറിലെ ക്ലോസിങ് ഡയലോഗ് പേട്ട ട്രെയിലറിലെ രജനികാന്ത് ഡയലോഗിന് ഉള്ള മറുപടി പോലെ ആണ് ചേർത്തിരിക്കുന്നത്.

ആ രണ്ടു ഡയലോഗുകളും ചേർത്ത  ഒരു ട്രോൾ വീഡിയോ ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു. തലൈവർക്കു തലയുടെ കിടിലൻ മാസ്സ് മറുപടി എന്നും പൊങ്കൽ പോരാട്ടം ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞു എന്നുമാണ് ആരാധകർ പറയുന്നത്. ഭാര്യയും കുട്ടികളും ഒക്കെ ഉണ്ടെങ്കിൽ വേഗം തന്റെ മുന്നിൽ നിന്നും രക്ഷപെട്ടോളാൻ ആണ് രജനികാന്തിന്റെ കഥാപാത്രം പെട്ടയുടെ ട്രൈലറിൽ പറയുന്നത് എങ്കിൽ, തന്റെ പേരും  വിലാസവും ഭാര്യയുടെയും മകളുടെയും പേരും പറഞ്ഞിട്ട് ധൈര്യം ഉണ്ടേൽ ഒറ്റയ്ക്ക് ഒറ്റ വാടാ എന്നാണ് തല അജിത്തിന്റെ കഥാപാത്രം വിശ്വാസം ട്രൈലറിന്റെ അവസാനം പറയുന്നത്. ഏതായാലും ഗംഭീര പ്രതികരണം നേടി ഈ ട്രൈലെർ യൂട്യൂബ് റെക്കോർഡുകൾ സൃഷ്ടിച്ചു മുന്നോട്ടു പോവുകയാണ്. 

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.