[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Videos

യുവാക്കളെ ഞെട്ടിക്കുന്ന മെയ്‌വഴക്കവുമായി മോഹൻലാൽ; വീഡിയോ വൈറൽ ആവുന്നു..!

മലയാള സിനിമയുടെ താര ചക്രവർത്തിയും ഇന്ത്യൻ സിനിമയിലെ നടന വിസ്മയവുമായ മോഹൻലാൽ തന്റെ അഭിനയ ചാരുതക്കു ഒപ്പം തന്നെ തന്റെ അസാധ്യമായ മെയ്‌വഴക്കത്തിനും പേര് കേട്ടയാളാണ്. തന്റെ അന്പത്തിയാറാം വയസ്സിൽ പുലി മുരുകൻ പോലത്തെ ഗംഭീര ആക്ഷൻ ചിത്രം ഡ്യൂപ്പ് ഇല്ലാതെ ചെയ്തു ഞെട്ടിച്ച മോഹൻലാൽ ഇപ്പോൾ അമ്പത്തിയെട്ടാം വയസ്സിലും ഒടിയൻ പോലത്തെ ഒരു ചിത്രത്തിൽ ഗംഭീര ആക്ഷൻ രംഗങ്ങൾ ചെയ്തു പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. ഇപ്പോഴിതാ യുവാക്കളെ പോലും വെല്ലുന്ന അദ്ദേഹത്തിന്റെ മെയ് വഴക്കം നമ്മുക്ക് ഒരിക്കൽ കൂടി കാണിച്ചു തരുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്.

ഒരു സ്പ്രിങ് ജമ്പിങ് പിറ്റിൽ നിന്ന് സമ്മർ സോൾട് അടിച്ചു മുന്നോട്ടു കുതിക്കുന്ന മോഹൻലാലിനെ ആണ് നമ്മുക്ക് ഈ വിഡിയോയിൽ കാണാൻ സാധിക്കുന്നത്. അന്പത്തിയൊന്പത് വയസ്സ് തികയാൻ അഞ്ചു മാസം ബാക്കി നിൽക്കെയാണ് മോഹൻലാൽ എന്ന ഈ ഇതിഹാസം ഇത്ര മെയ് വഴക്കം പ്രദർശിപ്പിക്കുന്നത് എന്നും ലാലേട്ടന് അല്ലാതെ മലയാള സിനിമയിൽ ഇങ്ങനെയൊക്കെ മറ്റാർക്കും പറ്റും എന്നൊക്കെയുള്ള ക്യാപ്‌ഷനോടെ ഈ വീഡിയോ ഫേസ്ബുക്, ട്വിറ്റെർ, ഇൻസ്റ്റഗ്രാം , വാട്സാപ്പ് എന്നിവയിലൊക്കെ കാട്ടു തീ പോലെ പടരുകയാണ്. ഇപ്പോൾ പ്രിയദർശൻ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ മരക്കാർ: അറബിക്കടലിന്റെ സിംഹത്തിൽ അഭിനയിക്കുകയാണ് മോഹൻലാൽ. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ, കെ വി ആനന്ദ് – സൂര്യ ചിത്രം എന്നിവയാണ് മോഹൻലാലിൻറെ അടുത്ത റിലീസുകൾ. അദ്ദേഹത്തിന്റെ ക്രിസ്മസ് ചിത്രമായ ഒടിയൻ തുടക്കത്തിൽ നേടിയ സമ്മിശ്ര പ്രതികരണത്തിന് ശേഷം ഇപ്പോൾ കുടുംബ പ്രേക്ഷകരുടെ വമ്പൻ പിന്തുണയോടെ ഈ വർഷത്തെ ഏറ്റവും വലിയ രണ്ടാമത്തെ വലിയ വിജയം ആയി മാറിയിരിക്കുകയാണ്. ഏകദേശം അറുപതു കോടിയോളം രൂപ ഇപ്പോൾ ഈ ചിത്രം ലോകമെമ്പാടുനിന്നും നേടി കഴിഞ്ഞു. 

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.