[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

3 വമ്പൻ വിജയങ്ങൾ ആഘോഷിച്ചു ഐശ്വര്യ ലക്ഷമി ;ഹാട്രിക്ക് വിജയം തുടരാൻ ഐശ്വര്യ ലക്ഷമിക്ക് ”വിജയ് സൂപ്പറും പൗർണ്ണമിയും ”

നൂറ് ദിവസങ്ങൾ പിന്നിട്ട മൂന്ന് ചിത്രങ്ങളുടെ നായികയ്ക്ക് ആഘോഷമൊരുക്കി വാമോസ് അർജന്റിന ഫാൻസ് കാട്ടൂർക്കടവ് ടീം. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മായാനദി, വരത്തൻ എന്നീ സിനിമയിലെ നായികയായ ഐശ്വര്യ ലക്ഷമിയുടെ ഈ അസുലഭ നേട്ടത്തിലാണ് നടി ഇപ്പോൾ അഭിനയിക്കുന്ന മിഥുൻ ഇമ്മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന വാമോസ് അർജന്റിന ഫാൻസ് കാട്ടൂർക്കടവിന്റെ സെറ്റിൽ വച്ച് കേക്ക് മുറിച്ച് ആഘോഷം നടത്തിയത്.

നൂറ് ദിവസം തിയറ്ററുകൾ നിറഞ്ഞോടിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ നിവിൻ പോളി ക്ക് നായികയായ് മലയാള സിനിമയിൽ ഇടം നേടിയ താരമാണ് ഐശ്വര്യ ലക്ഷമി. ചിത്രത്തിന് ശേഷം ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയിൽ ടൊവിനോയ്ക്ക് നായികയായതും ഐശ്വര്യ ലക്ഷമി തന്നെ. ചിത്രവും ബ്ലോക്ക്ബസ്റ്റർ പട്ടികയിൽ ഇടം നേടുകയും തിയറ്ററുകളിൽ നൂറ് ദിവസം പിന്നിടുകയും ചെയ്തു.അമൽ നീരദ്ധിന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായ വരത്തനും ഒടുവിൽ സൂപ്പർ ഹിറ്റായി നൂറ് ദിവസങ്ങൾ തികച്ചതോടെ ഐശ്വര്യ ലക്ഷമി അഭിനയിച്ച മൂന്ന് ചിത്രങ്ങളും നൂറ് ദിവസങ്ങൾ പിന്നിട്ട് ഹാട്രിക്ക്‌ നേടിയിരിക്കുകയാണ്.

Vijay Superum Paurnamiyum stills

ബൈ സൈക്കിൾ തീവ്സ്, സൺഡേ ഹോളിഡേ എന്നീ ചിത്രത്തിന് ശേഷം ജിസ് ജോയ് ആസിഫ് അലിയെ നായകനാക്കി ഒരുക്കുന്ന വിജയ് സൂപ്പറും പൗർണ്ണമിയുമാണ് ഐശ്വര്യയുടെ ഉടനെ റിലീസാകാനിരിക്കുന്ന ചിത്രം.നിവിൻ പോളി ,ടോവിനോ തോമസ് ,ഫഹദ് ഫാസിൽ എന്നിവർക്കൊപ്പം മിന്നുന്ന വിജയം കൈവരിച്ച ഐശ്വര്യ ആദ്യമായി ആസിഫ അലിയുടെ നായികാ ആവുന്നു എന്നതും ചിത്രത്തിന് പ്രതീക്ഷയേകുന്നു .നൂറ് ദിവസങ്ങൾ പിന്നിട്ട മൂന്ന് ചിത്രത്തിലെ നായിക മറ്റ് ചിത്രങ്ങളുടെയും ഭാഗമാകുമ്പോൾ നൂറ് ദിവസത്തിൽ കുറഞ്ഞതൊന്നും സിനിമാലോകം പ്രതീക്ഷിക്കുന്നില്ല.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.