കന്നഡ സൂപ്പർ താരം കിച്ച സുദീപ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വിക്രാന്ത് റോണ. ഒരു ത്രീഡി മിസ്റ്റർ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം രചിച്ച് സംവിധാനം ചെയ്തിരിക്കുന്നത് അനൂപ് ഭണ്ഡാരിയാണ്. ജാക്ക് മഞ്ജുനാഥ്, ശാലിനി മഞ്ജുനാഥ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ കിച്ച സുദീപിനൊപ്പം നിരൂപ് ഭണ്ഡാരി, നീത അശോക്, ബോളിവുഡ് താരസുന്ദരി ജാക്വലിൻ ഫെർണാണ്ടസ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ഇതിന്റെ ടീസർ കുറച്ചു നാൾ മുൻപ് റിലീസ് ചെയ്യുകയും സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. ജൂലൈ ഇരുപത്തിയെട്ടിനാണ് ഈ ചിത്രം ആഗോള റിലീസായെത്തുന്നത്. ഇപ്പോഴിതാ ഇതിന്റെ ആദ്യ ഗാനം പുറത്ത് വന്നിരിക്കുകയാണ്. ര ര രാക്കമ്മ എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനത്തിന്റെ ലിറിക് വീഡിയോയാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. ജാക്വലിൻ ഫെർണാണ്ടസിന്റെ ഗ്ലാമറസ് നൃത്തമാണ് ഈ വീഡിയോയുടെ ഏറ്റവും വലിയ ഹൈലൈറ്റ് എന്ന് പറയാം.
നകാശ് അസിസ്, സുനിധി ചൗഹാൻ എന്നിവർ ചേർന്ന് പാടിയിരിക്കുന്ന ഈ ഗാനം രചിച്ചത് അനുപ് ഭണ്ഡാരിയും ഇതിനു സംഗീതം പകർന്നത് ബി അജെനീഷ് ലോകനാഥുമാണ്. ശാലിനി ആർട്സിന്റെ ബാനറിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നതും അജെനീഷ് ലോകനാഥ് ആണ്. വില്യം ഡേവിഡ് ക്യാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ആഷിക് കുസുഗോലിയാണ്. കന്നഡ കൂടാതെ, ഹിന്ദി, മലയാളം തമിഴ്, തെലുങ്കു എന്നീ ഭാഷകളിലും ഈ ചിത്രം റിലീസ് ചെയ്യും. ഗഡാങ് രാക്കമ്മ എന്ന കഥാപാത്രമായാണ് ജാക്വലിൻ ഫെർണാണ്ടസ് ഈ ചിത്രത്തിലെത്തുന്നത്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.