Sridevi Bungalow Official Trailer
ഒരു അഡാർ ലവ് എന്ന ചിത്രത്തിന്റെ പാട്ട് സീനിലൂടെ സിനിമലോകത്തിന് പരിചിതമായ മുഖമാണ് പ്രിയ വാര്യർ.ഇപ്പോൾ ബോളിവുഡിലേയക്ക് അരങ്ങേറ്റം കുറിച്ചിരിക്കുന്ന താരത്തിന്റെ ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിന്റെ ട്രെയിലറിൽ സിഗരറ്റ് പുകച്ചും ഗ്ലാമറസുമായുമൊക്കെയാണ് പ്രിയ നിറഞ്ഞു നിൽക്കുന്നത്. നിരവധി ആളുകളാണ് ഇതിനോടകം ചിത്രത്തിന്റെ ട്രെയിലർ കണ്ടിരിക്കുന്നത്
മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആരാട്ട് എന്റെർടെയൻ മെന്റൊണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.പരീക്ഷണചിത്രങ്ങൾ ചെയ്യുന്നതിൽ വിദഗ്ദനായ പ്രശാന്ത് മോഹൻലാലിനെ നായകനാക്കി പത്തൊൻപത് മണിക്കൂറിൽ ചിത്രിക്കരിച്ച ചിത്രമായിരുന്നു ഭഗവാൻ വളരെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു.എഴുപത് കോടി ബഡ്ജറ്റിലാണ് ശ്രീദേവി ബംഗ്ലാവ് ഒരുക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ഒരു അഡാർ ലവ്വിന്റെ ഛായാഗ്രഹണം നിർവ്വഹിച്ച സീനു സിദ്ധാർത്ഥാണ്. ചിത്രത്തിന്റെ ചിത്രിക്കരണങ്ങൾക്കിടയിൽ പുറത്തിറങ്ങിയ പ്രിയയുടെ ഗ്ലാമറസ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വളരെ ശ്രദ്ധിക്കപ്പെട്ടതാണ്.
പ്രിയ വാര്യർ അഭിനയിച്ച ലുലു ഒമർ ചിത്രം ഒരു അഡാർ ലവ്വിന്റെ റിലിസ് ഫെബ്രുവരി 14 ന് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രത്തിലെ ഗാനങ്ങൾക്കെല്ലാം വലിയ അഭിപ്രായമായിരുന്നു.കൂടാതെ പ്രിയ അഭിനയിച്ച പരസ്യചിത്രങ്ങളും ചർച്ച ചെയ്യപ്പെട്ടവയാണ്. 2019 ൽ ആളുകൾ കാത്തിരിക്കുന്ന സിനിമകളിൽ സ്ഥാനം പിടിച്ച ചിത്രങ്ങളിലൊന്നാണ് ഒരു അഡാർ ലവ്. പ്രിയ വാര്യരുടെ അഡാർ ലവും ബോളിവുഡ് ചിത്രം ശ്രീദേവി ബംഗ്ലാവും ഉടനെ പ്രതീക്ഷിക്കാമെന്നാണ് സിനിമാലോക വിലയിരുത്തൽ.
തന്റെ കരിയറിൽ താൻ ഇതുവരെ ചെയ്യാത്ത ഒരു വേഷമാണ് അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് ഗിഗ്ഡം ഓഫ് കേരളയിൽ ലഭിച്ചതെന്ന്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
This website uses cookies.