[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മണികണ്ഠനു ലഭിച്ച ഭാഗ്യത്തിൽ അഭിമാനിക്കുന്നു; രജിനികാന്തിനൊപ്പം അഭിനയിക്കണം എന്ന ആഗ്രഹവുമായി പൃഥ്വിരാജ്..!

സൂപ്പർ സ്റ്റാർ രജിനികാന്തിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് രചിച്ചു സംവിധാനം ചെയ്ത പേട്ട എന്ന ചിത്രം ലോകം മുഴുവൻ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുകയാണ്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ഈ ചിത്രത്തിൽ മക്കൾ സെൽവൻ വിജയ് സേതുപതി, ബോബി, സിംഹ, നവാസുദീൻ സിദ്ദിഖി, ശശി കുമാർ, തൃഷ, സിമ്രാൻ തുടങ്ങി വമ്പൻ താര നിരയാണ് അണിനിരന്നിരിക്കുന്നത്‌. ഇവർക്കൊപ്പം പ്രശസ്ത മലയാള നടനായ മണികണ്ഠൻ ആചാരിയും ഈ ചിത്രത്തിൽ ഒരു വേഷം അവതരിപ്പിച്ചിട്ടുണ്ട്. രജനികാന്തിനൊപ്പം  ഒട്ടേറെ സീനുകളിൽ പ്രത്യക്ഷപ്പെടാനുള്ള ഭാഗ്യവും മണികണ്ഠൻ ആചാരിക്കു ലഭിച്ചു. മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു കാര്യമാണ് ഇതെന്നാണ് യുവ സൂപ്പർ താരം പൃഥ്വിരാജ് പറയുന്നത്.

സൂപ്പർ സ്റ്റാർ രജിനികാന്തിനൊപ്പം അഭിനയിക്കുക എന്നത് തന്റെയും വലിയ ആഗ്രഹം ആണെന്നും മണികണ്ഠനു ആ ഭാഗ്യം ലഭിച്ചതിൽ അഭിമാനിക്കുന്നു എന്നും പൃഥ്വിരാജ് പറയുന്നു. ഇന്നലെ എറണാകുളത്തു സംഘടിപ്പിച്ച പേട്ടയുടെ വിജയാഘോഷ ചടങ്ങിൽ വെച്ചാണ് പൃഥ്വിരാജ് ഇത് പറഞ്ഞത്. പൃഥ്വിരാജ് സുകുമാരന് ഒപ്പം മണികണ്ഠൻ ആചാരിയും ചടങ്ങിൽ പങ്കെടുത്തിരുന്നു. കേരളത്തിൽ ഈ ചിത്രം വിതരണം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്സും മാജിക് ഫ്രെയിംസും ചേർന്നാണ്. കേരളത്തിലും മികച്ച പ്രതികരണവും വിജയവുമാണ് ഈ ചിത്രം ഇപ്പോൾ നേടിക്കൊണ്ടിരിക്കുന്നതു. ജെനുസ് മുഹമ്മദ് സംവിധാനം ചെയ്ത നയൻ ആണ് പൃഥ്‌വിയുടെ അടുത്ത റിലീസ്. അടുത്ത മാസം ഏഴിന് ഈ ചിത്രം റിലീസ് ചെയ്യും . മാർച്ചിൽ ആണ് പൃഥ്‌വിയുടെ സംവിധാന സംരംഭമായ മോഹൻലാൽ ചിത്രം ലൂസിഫർ റിലീസ് ചെയ്യാൻ പോകുന്നത്.  അതിനു ശേഷം ബ്ലെസ്സിയുടെ ആട് ജീവിതത്തിൽ ആണ് പൃഥ്വി ജോയിൻ ചെയ്യുക. 

webdesk

Recent Posts

തീയറ്ററുകളിൽ ചിരിയോളം തീർത്തു പവി കെയർ ടേക്കർ

പവി കെയർ ടേക്കറിലൂടെ മലയാളത്തിന്റെ സ്വന്തം ജനപ്രിയനായകൻ വമ്പൻ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ…

2 days ago

ഖാലിദ് റഹ്‌മാന്റെ സംവിധാനത്തിൽ നസ്ലെൻ, ഗണപതി, ലുക്ക്മാൻ എന്നീ തകർപ്പൻ താരനിരയുമായി പുതിയ സിനിമ

'അനുരാഗ കരിക്കിൻ വെള്ളം', 'ഉണ്ട', 'ലവ്', 'തല്ലുമാല' എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ…

2 days ago

ലുക്കിൽ മാത്രമല്ല പ്രൊമോഷനിലും വ്യത്യസ്തത ! വിളമ്പരയാത്രയുമായി ‘പെരുമാനി’ കൂട്ടർ

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മജു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'പെരുമാനി'…

2 days ago

ജനപ്രിയ എന്റർറ്റൈനറുടെ വമ്പൻ തിരിച്ചു വരവ്; മികച്ച അഭിപ്രായങ്ങളുമായി പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് നായകനായ പവി കെയർ ടേക്കർ അഞ്ചു ദിവസം പിന്നടുമ്പോൾ മികച്ച അഭിപ്രയത്തോടൊപ്പം ബോക്സ് ഓഫീസിലും മിന്നുന്ന…

4 days ago

സണ്ണി വെയ്ൻ-വിനയ് ഫോർട്ട്‌ ചിത്രം ‘പെരുമാനി’യുടെ ട്രെയിലർ പുറത്തിറക്കി ടൊവിനോ തോമസ്

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പെരുമാനി'യുടെ ട്രെയിലർ പുറത്തിറങ്ങി. കത്തിക്കാനും കലഹങ്ങളുണ്ടാക്കാനും…

5 days ago

ഹൗസ്ഫുൾ ഷോകളുമായി കളം നിറഞ്ഞ് ജനപ്രിയ നായകന്റെ പവി കെയർ ടേക്കർ

https://youtu.be/BByOSYKXwY0 വിനീത് കുമാറിന്റെ സംവിധാനത്തിൽ ദിലീപ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം “പവി കെയർ ടേക്കർ” ന്റെ മഹാ വിജയമാണ് ഇപ്പോൾ…

5 days ago

This website uses cookies.