[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മഞ്ജു വാര്യരെ പരിഹസിച്ചു ശ്രീകുമാർ മേനോൻ; പരിഹാസം മൂത്തോന് പിന്തുണയുമായി മഞ്ജു എത്തിയപ്പോൾ..!

നിവിൻ പോളിയെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രമാണ് മൂത്തോൻ. ഈ ചിത്രത്തിന്റെ ആദ്യ ടീസർ നിവിൻ പോളിയുടെ പുതിയ ചിത്രമായ മിഖായേലിനൊപ്പം തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് ഒഫീഷ്യൽ ആയി പ്രഖ്യാപനം വന്നിരുന്നു. അതിന്റെ അനൗൺസ്‌മെന്റ് വന്നപ്പോൾ ഈ ചിത്രത്തിന് ആശംസകളുമായി പ്രശസ്ത നടി മഞ്ജു വാര്യർ സോഷ്യൽ മീഡിയ വഴി മുന്നോട്ടു വരികയും ചെയ്തു. ട്വിറ്ററിലൂടെയാണ് മഞ്ജു ഈ ചിത്രത്തിന് തന്റെ എല്ലാ ഭാവുകങ്ങളും അറിയിച്ചത്. എന്നാൽ ഈ ട്വീറ്റിന് മറുപടിയുമായി ഒടിയൻ എന്ന ചിത്രമൊരുക്കിയ  ശ്രീകുമാർ മേനോൻ എത്തിയതോടെ സംഭവം വിവാദമായി. മഞ്ജു വാര്യരെ പരിഹസിച്ചു കൊണ്ടാണ് ശ്രീകുമാർ മേനോൻ ട്വീറ്റ് ചെയ്തത്. സിനിമയെ പിന്തുണച്ചു ഈ മണിക്കൂറിൽ അഥവാ ഇത്ര നേരത്തെ തന്നെ ട്വീറ്റ് ചെയ്യുന്നു എന്നും, വളരെ നന്നായിരിക്കുന്നു എന്നുമാണ് ശ്രീകുമാർ മേനോൻ മഞ്ജുവിന് കൊടുത്ത മറുപടി. 

അതിനു പുറകെ തന്നെ മറ്റൊരു ട്വീറ്റും മഞ്ജുവിനെ പരിഹസിച്ചു ശ്രീകുമാർ മേനോൻ ഇട്ടു. സിനിമാ വ്യവസായത്തിന് മുന്നോട്ടു കുതിക്കാൻ നിങ്ങളെ പോലെ ഉള്ള  സൂപ്പർ താരങ്ങളുടെ ഇത്തരത്തിൽ ഉള്ള പിന്തുണ വേണം എന്നായിരുന്നു മേനോന്റെ ട്വീറ്റ്. ലേഡി സൂപ്പർ സ്റ്റാർ എന്ന് മഞ്ജുവിനെ വിളിക്കുന്നതിൽ ഉള്ള പരിഹാസമായിരുന്നു അത്. ഒടിയൻ എന്ന ചിത്രം ആദ്യ ദിവസം സോഷ്യൽ മീഡിയയിൽ നിന്ന് ആക്രമണങ്ങൾ നേരിട്ടപ്പോൾ പിന്തുണയുമായി ചിത്രത്തിലെ നായിക കൂടി ആയിരുന്ന മഞ്ജു എത്തിയില്ല എന്ന് ശ്രീകുമാർ മേനോൻ പറഞ്ഞിരുന്നു. അതിന്റെ തുടർച്ചയാണ് ഇപ്പോഴുള്ള ഈ സോഷ്യൽ മീഡിയ പോര് എന്ന് വേണം മനസ്സിലാക്കാൻ. ആദ്യ ദിവസത്തെ ആക്രമണങ്ങൾക്കു ശേഷം കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെ ഒടിയൻ ബോക്സ് ഓഫീസിൽ വിജയം നേടിയപ്പോൾ ഫേസ്ബുക് പോസ്റ്റുമായി മഞ്ജു എത്തിയിരുന്നു എന്നതും ശ്രദ്ധേയമാണ്. അത് ചൂണ്ടിക്കാട്ടി ഇപ്പോൾ സോഷ്യൽ മീഡിയ ശ്രീകുമാർ മേനോനോട് ചോദിക്കുന്നത് എന്തിനാണ് ഇത്തരം കമെന്റുകൾ ഇടുന്നതു എന്നാണ്. 

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.