ദിലീപ് നായകനായ ശ്രദ്ധേയ ചിത്രമായ കമ്മാരസംഭവത്തിനു ശേഷം രതീഷ് അമ്പാട്ട് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് തീർപ്പ്. കമ്മാരസംഭവം രചിച്ച മുരളി ഗോപി തന്നെ രചിക്കുകയും ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏതാനും ദിവസങ്ങൾക്കു മുൻപേ പുറത്ത് വരികയും പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിന്റെ ആദ്യ ടീസർ ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് ഈ ടീസർ നേടിയെടുക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത് സുകുമാരൻ, സൈജു കുറുപ്പ്, വിജയ് ബാബു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു സൈക്കോളജി ത്രില്ലർ ആണെന്ന സൂചന ലഭിക്കുന്നുണ്ട്. ചരിത്രവും കാലിക പ്രാധാന്യമുള്ള സംഭവങ്ങളുമൊക്കെ കടന്നു വരുന്ന ഈ ചിത്രം മറ്റൊരു വലിയ ബോക്സ് ഓഫിസ് വിജയമാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.
സിദ്ദിഖ്, ഇഷാ തൽവർ, ലുക്മാൻ, ഷൈജു ശ്രീധർ, അവറാൻ, ശ്രീകാന്ത് മുരളി, അന്നാ റെജി കോശി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിന് പശ്‌ചാത്തല സംഗീതമൊരുക്കിയത് ഗോപി സുന്ദറാണ്. വ്യത്യസ്ത ഫോർമാറ്റിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നും, ഇന്നത്തെ കാലഘട്ടത്തിലാണ് ഇതിന്റെ കഥ നടക്കുന്നതെങ്കിലും സൗഹൃദം, രാഷ്ട്രീയം, ചരിത്രം എന്നീ വിഷയങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന ഫ്ലാഷ് ബാക്കുകളും ചിത്രത്തിനുണ്ടെന്നും സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. വിജയ് ബാബു, മുരളി ഗോപി, രതീഷ് അമ്പാട്ട് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ദീപു ജോസഫ് എഡിറ്റ് ചെയ്യുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് കെ എസ് സുനിലാണ്. ഈ ചിത്രത്തിന് ഗാനങ്ങൾ ഒരുക്കിയതും അതിനു വരികൾ രചിച്ചതും മുരളി ഗോപി തന്നെയാണ്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.